ചങ്ങനാശ്ശേരിയിൽ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപണം യുവാവ് ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി നടത്തി. ചങ്ങനാശ്ശേരി മുതുമൂലയില്‍ ടവറിനു മുകളില്‍ കയറിയാണ് യുവാവിന്റെ ആത്മഹത്യാ ഭീഷണി. മാന്നാനം സ്വദേശി ബീനീഷ് ആണ് ടവറിനു മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കുന്നത്.
ഭാര്യയെ അറസ്റ്റു ചെയ്ത തിരുവല്ല ഡിവൈ എസ്.പി സ്ഥലത്തെത്താതെ താഴെയിറങ്ങില്ലെന്ന നിലപാടിലാണ് ഇയാള്‍. അതേസമയം, തിരുവല്ല ഡിവൈ എസ്.പി ഔദ്യോഗിക തിരക്കുകളിലാണ് എന്നാണ് ലഭിക്കുന്ന വിവരം. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha

























