മാവേലിക്കര ചാരുംമൂട് ക്രൈസ്തവ ദേവാലയത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; ഒരാള്‍ പിടിയില്‍; പിടിയിലായ ആള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നും സൂചനയുണ്ട്

മാവേലിക്കര ചാരുമ്മൂട് കരിമുളക്കല്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിനു നേരെ ആക്രമണം.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇടവക വികാരിയെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ഈസ്റ്റര്‍ പാതിരാത്രി കുര്‍ബാനക്ക് വന്ന ഇടവക വികരിക്കു നേരെയും ഭക്ത ജനങ്ങളുടെയും നേരെ ആക്രമണവും പള്ളി ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. അക്രമവും ആയി ബന്ധപ്പെട്ടു ഒരാളെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ ആര്‍ എസ്.എസ് പ്രവര്‍ത്തകനാണെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha