അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പോഷകാഹാരക്കുറവല്ല മരണകാരണമെന്നു ആരോഗ്യ വകുപ്പ്

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം നടന്നതായി റിപ്പോർട്ടുകൾ. ഷോളയൂർ ചാവടിയൂരിലെ പൊന്നി-പെരുമാൾ ദമ്പതിമാരുടെ ഒമ്പതു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
എന്നാൽ പോഷകാഹാരക്കുറവല്ല മരണകാരണമെന്നു ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മാർച്ച് 23 ന് കോട്ടത്തറയിലെ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് ജനനസമയത്ത് 2.200 കിലോ തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ കുട്ടിയെ കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാൽ കുഞ്ഞ് വീട്ടിൽ വച്ചു മരണപ്പെടുകയായിരുന്നു.
അതേസമയം മരണത്തിനുള്ള യഥാർത്ഥ കാരണം വ്യകതമല്ലെന്നും മുലപ്പാൽ കൊണ്ടയിൽ കുടുങ്ങിയിട്ടാണോ കുഞ്ഞു മരിച്ചതെന്നും പോസ്റ്റ് മോർട്ടം നടത്തിയാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha