ഇടത് ചിന്തകന്‍ കെ.സി. ഉമേഷ് ബാബുവിന്റെ വീടിന് നേരെ ആക്രമണം

ഇടത് ചിന്തകന്‍ കെ.സി. ഉമേഷ് ബാബുവിന്റെ വീടിന് നേരെ ആക്രമണം. കണ്ണൂര്‍ പാറക്കണ്ടിയിലെ വീടിന്‍റെ സ്വീകരണ മുറിയുടെ ജനലിന് നേരെ അജ്ഞാതര്‍ ട്യൂബ് ലൈറ്റ് വലിച്ചെറിയുകയായിരുന്നു. രാവിലെ ആറരയോടെയായിരുന്നു സംഭവം. ജനലില്‍ ഇടിച്ച് ട്യൂബ് ലൈറ്റ് പൊട്ടിച്ചിതറിയെങ്കിലും ചില്ല് തകര്‍ന്നില്ല.
അക്രമം നടക്കുമ്ബോള്‍ ജനലിനോട് ചേര്‍ന്നുള്ള സോഫയിലിരുന്നു പത്രം വായിക്കുകയായിരുന്നു ഉമേഷ് ബാബു. സംഭവ സമയത്ത് ഉമേഷ് ബാബുവും ഭാര്യയും ഐ.ടി എന്‍ജിനീയറായ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി.
ആക്രമണം നടക്കുമ്ബോള്‍ വീടിന് പുറത്ത് ഇരുചക്ര വാഹനത്തിന്‍റെ ശബ്ദം കേട്ടതായി ഉമേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ജനല്‍ തകര്‍ക്കാനായി മന:പൂര്‍വം ആക്രമണം നടത്തിയതാണ്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ല. തനിക്ക് നേരെ ഒളിഞ്ഞും തെളിഞ്ഞും വര്‍ഷങ്ങളായി നടന്നുവരുന്ന ആക്രമണത്തിന്‍റെ തുടര്‍ച്ചയാണിതെന്നും ഉമേഷ് ബാബു വ്യക്തമാക്കി.
https://www.facebook.com/Malayalivartha