സുധീര്‍ കരമനയുടെ കൈയില്‍ നിന്ന് നോക്കുകൂലി വാങ്ങിയവര്‍ക്ക് പണി കിട്ടി; നടനില്‍ നിന്നും നോക്കുകൂലിയായി വാങ്ങിയത് 25000 രൂപ; തിരുവനന്തപുരം അരശുമൂട് യൂണിറ്റിലെ 14 സിഐടിയു പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍; ഏഴ് പ്രവര്‍ത്തകരെ പുറത്താക്കി

നടന്‍ സുധീര്‍ കരമനയുടെ വീട് പണിക്ക് കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. അരശുംമൂട് യൂണിറ്റിലെ 14 സിഐടി.യു പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു. നടനില്‍ നിന്നും വാങ്ങിയ പണം തിരികെ കൊടുക്കാനും നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിലുള്‍പ്പെട്ട ഏഴ് പ്രവര്‍ത്തകരെ പുറത്താക്കുന്നതായി ഐ.എന്‍.ടി.യു.സി നേതൃത്വവും അറിയിച്ചു. 25,000 രൂപയാണ് മൂന്ന് യൂണിയനുകള്‍ ചേര്‍ന്ന് നോക്കുകൂലിയായി നടന്‍ സുധീറില്‍ നിന്ന് വാങ്ങിയത്. ഇത് വിവാദമായതോടെ സിഐടി.യു നേതൃത്വം ഇടപെടുകയായിരുന്നു. ആരോപണ വിധേയരായ തൊഴിലാളികളില്‍ നിന്ന് വിശദീകരണം തേടിയ ശേഷമാണ് നടപടി. തങ്ങളുടെ തെറ്റ് മനസിലായതായി തൊഴിലാളികള്‍ സമ്മതിച്ചതായി വിവരമുണ്ട്.
ചാക്ക ബൈപ്പാസിന് സമീപം സുധീര്‍ കരമന തന്റെ പുതിയ വീട് വയ്ക്കുന്നത്. ഇവിടേക്ക് കൊണ്ടുവന്ന മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂണിയനുകള്‍ തടഞ്ഞത്. മാര്‍ബിളും ഗ്രാനൈറ്റും വാങ്ങിയ കമ്പനിയില്‍ നിന്നുള്ള തൊഴിലാളികള്‍ തന്നെയാണ് ഇവ ഇറക്കാനായി എത്തിയത്. അതിനായി 16,000 രൂപയും കമ്പനി സുധീറില്‍ നിന്ന് ഈടാക്കിയിരുന്നു. എന്നാല്‍, ലോഡുമായി വാഹനം സുധീറിന്റെ വീട്ടില്‍ എത്തിയപ്പോള്‍ യൂണിയന്‍കാര്‍ എത്തി നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു.
ആദ്യം 75,000 രൂപ ആവശ്യപ്പെട്ടു. എന്നാലിതുകൊടുക്കാന്‍ വീട് പണിയുടെ ചുമതല ഉണ്ടായിരുന്നവര്‍ തയ്യാറായില്ല. തുടര്‍ന്ന് യൂണിയന്‍കാര്‍ ഇവരോട് മോശമായി സംസാരിച്ചു. പിന്നീട് വിലപേശലിനൊടുവില്‍ 25,000 രൂപ നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍, തുക വാങ്ങിയ യൂണിയന്‍കാര്‍ സാധനം ഇറക്കാതെ പോകുകയായിരുന്നു. ഇതോടെ കന്പനിയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തന്നെ മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുകയായിരുന്നു. നടന്‍ സുധീര്‍ കരമന സ്ഥലത്തില്ലായിരുന്നു. കരാര്‍ എടുത്ത ആളില്‍ നിന്നാണ് ഈ തുക യൂണിയനുകാര്‍ ഈടാക്കിയത്. താന്‍ തൊടുപുഴയില്‍ ഷൂട്ടിംഗിലായിരുന്നു.
കരാറുകാരന്‍ തന്നെ സാധനം ഇറക്കാമെന്ന വ്യവസ്ഥയിലാണ് ഗ്രനൈറ്റും മാര്‍ബിളും കൊണ്ടു വന്നത്. 16000 രൂപ കൊടുക്കാമെന്നായിരുന്നു കരാര്‍. സാധനം ഇറക്കാന്‍ എത്തിയതോടെ യൂണിയനുകാര്‍ എത്തി. തങ്ങള്‍ക്ക് പണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചെറിയ തര്‍ക്കവും ഇതു സംബന്ധിച്ചുണ്ടായി. സാധനം ഇറക്കിയവര്‍ക്ക് 16000രൂപയും നോക്കി നിന്നവര്‍ക്ക് 25000രൂപയും കിട്ടി. ഒരു ടണ്‍ ഗ്രാനൈറ്റ് ഇറക്കാന്‍ 1000രൂപയില്‍ താഴെ മാത്രമേ വാങ്ങാന്‍ തൊഴിലാളികള്‍ക്ക് അധികാരമുള്ളൂ. ഈ സാഹചര്യത്തിലാണ് സുധീര്‍ കരമന പരാതിയുമായി വന്നത്.
നിങ്ങള്‍ ലേബര്‍ ഓഫീസറോട് പരാതി പറഞ്ഞാല്‍ പിന്നെ ഇവിടെ പണി നടക്കില്ലെന്നായിരുന്നു ഭീഷണിയെന്നാണ് യൂണിയനുകള്‍ ഉന്നയിച്ചത്. പിന്നീട് 25000 രൂപ വാങ്ങി പോയി. ഇനി നിങ്ങള്‍ ഇറക്കിക്കോ എന്നായിരുന്നു അവര്‍ പറഞ്ഞതെന്ന് സുധീര്‍ പറയുന്നു.
ഇതുവരെ വിഷയത്തില്‍ പരാതിപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ വിഷയം സമൂഹത്തിന് മുന്നില്‍ കൊണ്ടുവരുന്നതെന്നും സുധീര്‍ പറയുന്നു. ഈ ചീത്തവിളിയും ബഹളവും ഒഴിവാക്കാമായിരുന്നു എന്നും കാശുവാങ്ങി അവര്‍ക്കുതന്നെ ഇറക്കാമായിരുന്നു എന്നും സുധീര്‍ പറയുന്നു.
അതിനിടെ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി വി ശിവന്‍കുട്ടി അറിയിച്ചു. പ്രശ്‌നത്തില്‍ സുധീര്‍ കരമന പൊലീസില്‍ പരാതി നല്‍കണം. പൊലീസ് ക്രിമിനല്‍ നടപടികള്‍ എടുക്കുമെന്നും ശിവന്‍കുട്ടി വിശദീകരിച്ചു. നോക്ക് കൂലി വാങ്ങിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഐഎന്‍ടിയുസിയും വിശദീകരിച്ചു. മെയ് 1 മുതല്‍ സംസ്ഥാനത്ത് നോക്ക് കൂലി ഉണ്ടാകില്ലെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് നിരന്തരം ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്.
തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. ഇതിനിടെയാണ് സുധീര്‍ കരമന പരാതിയുമായി എത്തുന്നത്.
https://www.facebook.com/Malayalivartha