സംഗതി നടക്കുമോ? ചീത്തവിളി പാടില്ല, മാന്യമായും വിനയത്തോടും പോലീസുകാര്‍ പെരുമാറണമെന്ന് സര്‍ക്കുലര്‍, മോശമായി പെരുമാറിയാല്‍ കര്‍ശന നടപടി

കേരള പോലീസിന്റെ മുഖം മിനുക്കുന്നു. പോലീസുകാര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഡിജിപിയുടെ ഉത്തരവ്. പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോടു മാന്യമായും വിനയത്തോടും പെരുമാറണമെന്ന് അറിയിച്ച് ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പോലീസുകാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലര്‍. ജനങ്ങളോടു മോശമായി പെരുമാറുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.
ഓരോ സാഹചര്യങ്ങളിലും പുലര്‍ത്തേണ്ട ഔചിത്യവും മര്യാദയും സഹാനുഭൂതിയും പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലുമുണ്ടാകണം. നിയമപരമായ ഉദ്ദേശ്യം നിറവേറ്റുന്നതിനല്ലാതെ പോലീസുകാര്‍ ബലപ്രയോഗം നടത്തരുത്. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ആവശ്യമായ പരിഗണന നല്‍കണം. കസ്റ്റഡിയിലുള്ള ആരോടും മോശമായി പെരുമാറരുതെന്നും സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha