മനോജ് വധം : കീഴടങ്ങിയ പ്രതി വിക്രമനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കും

കതിരൂര്‍ മനോജ് വധക്കേസില്‍ കീഴടങ്ങിയ മുഖ്യപ്രതി വിക്രമനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കും. കൈയിലും വയറ്റിലും കണ്ടെത്തിയ പൊള്ളലേറ്റ പാടുകള്‍ പരിശോധിക്കുന്നതിനാണ് ഇത്. പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളെജിലെത്തിച്ചാണ് വൈദ്യപരിശോധന.
തന്റെ ദേഹത്തുള്ള പരുക്കുകള്‍ ബോംബെറിഞ്ഞപ്പോള്‍ ചീളുകള്‍ തുളച്ചുകയറി ഉണ്ടായതാണെന്ന് വിക്രമന്‍ മൊഴി നല്‍കിയിരുന്നു. പരുക്കുകള്‍ സാരമുള്ളതല്ല. ഒളിവില്‍ കഴിഞ്ഞ സ്ഥലത്തുവച്ച് പരുക്കിന് സ്വയം ചികിത്സ നടത്തുകയായിരുന്നുവെന്നും വിക്രമന്‍ പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha