സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, ലിബിയയില്‍ നിന്ന് തിരിച്ചെത്തിയ നഴ്‌സുമര്‍ സമരത്തിനൊരുങ്ങുന്നു

ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ലിബിയയില്‍ നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ശമ്പള കുടിശികയും ജോലിയും നല്‍കിയില്ലെന്ന് ആരോപിച്ചാണ് സമരം. വാഗ്ദാനങ്ങള്‍ പാലിക്കാത്തപക്ഷംസെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്താനാണ് തീരുമാനമെന്നും വിദേശത്തു നിന്ന് മടങ്ങിയെത്തിയ നഴ്‌സുമാരുടെ അസോസിയേഷന്‍ അറിയിച്ചു.
ബുധനാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. സമരം ചെയ്യണമെന്ന് ആഗ്രഹമില്ല. തങ്ങളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നേരിട്ട കഷ്ടപ്പാടിനെക്കുറിച്ച് ബോധ്യമുണ്ട്. എന്നാല്‍ മറ്റു മാര്‍ഗമില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും നഴ്‌സുമാരുടെ സംഘടന അറിയിച്ചു.
ശമ്പളം മുടങ്ങിയതോടെ വിദ്യാഭ്യാസ വായ്പയുടെയും പുറത്തേയ്ക്കു പോകുന്നതിന് എടുത്ത വായ്പയുടെയും തിരിച്ചടവ് മുടങ്ങി. സര്‍ക്കാര്‍ വാക്കു പറഞ്ഞതുപോല ശമ്പള കുടിശികയും ആനുകൂല്യങ്ങളും വാങ്ങി നല്‍കുകയും ജോലിക്കുള്ള സാഹചര്യം ഒരുക്കുകയും വേണം. വിദേശ ജോലിക്കുള്ള കോഴ്‌സ് പഠിക്കാനുള്ള സഹായം നല്‍കുകയെങ്കിലും സര്‍ക്കാര്‍ ചെയ്യണം.
https://www.facebook.com/Malayalivartha