വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ ഇരു വീട്ടുകാരും തമ്മിൽ അഭിപ്രായ വ്യത്യാസം ; ഒടുവിൽ 'ഞാന്‍ ദാ വരുന്നെടാ നിന്നെ പഞ്ഞിക്കിടാന്‍' എന്ന വാട്സാപ്പ് വോയിസ് മെസ്സേജും ; മരുമകന്റെ കൊലപാതകത്തിൽ കുറ്റസമ്മതം നടത്തി ഉദയകുമാര്‍

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ സ്വന്തം കുഞ്ഞിനെ കാണാനെത്തിയ കൃഷ്ണകുമാറിനെ ഭാര്യയുടെ പിതാവ് കുത്തി കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്ന കടുത്ത വൈരാഗ്യത്തിൽ. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ ഇരു വീട്ടുകാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് കൊലയിലേക്ക് നയിച്ചത്. സംഭവത്തിൽ ഉദയകുമാറിന്റെ മൊഴി രേഖപ്പെടുത്തി.
ഭാര്യ പ്രസവിച്ച വിവരം വൈകിയറിഞ്ഞ കൃഷ്‌കുമാര്‍ ഉദയകുമാറിനോട് ഞാന്‍ ദാ വരുന്നെടാ നിന്നെ പഞ്ഞിക്കിടാന്‍ എന്ന് വാട്സാപ്പ് വഴി വോയിസ് മെസ്സേജ് അയച്ച ശേഷം ആശുപത്രിയില്‍ എത്തുകയായിരുന്നു. അതുകൊണ്ട് സ്വയം രക്ഷയ്ക്കായിട്ടാണ് കത്തി കയ്യിൽ കരുതിയത്. എന്നാൽ കൈയേറ്റം നടക്കുന്നതിനിടയിൽ കുത്തുകയായിരുന്നുവെന്ന് ഉദയകുമാര്‍ നൽകിയ മൊഴിയിൽ പറയുന്നു.
വിവാഹ ശേഷം കുറച്ച് കാലം കഴിഞ്ഞപ്പോള്‍ തന്നെ മകളെ കുറിച്ച് കൃഷ്ണകുമാറും വീട്ടുകാരും നിരന്തരം പരാതികൾ പറയാൻ തുടങ്ങി. മകള്‍ വൈകിയേ ഉറക്കം എഴുന്നേല്‍ക്കുന്നുള്ളു. കറികള്‍ രുചികരമായി ഉണ്ടാക്കാന്‍ അറിയില്ല എന്നിങ്ങനെ നിരവധി പരാതികള്‍ പറയുമായിരുന്നു. പെണ്‍കുട്ടി ഈ വിവരങ്ങളെല്ലാം വീട്ടില്‍ വിളിച്ച് കരഞ്ഞു കൊണ്ട് പറയുകയും ചെയ്തിരുന്നു. മകള്‍ നിരന്തരം പരാതി പറഞ്ഞ് തുടങ്ങിയപ്പോള്‍ ഭര്‍ത്താവ് കൃഷ്ണ കുമാറിനെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം ഉദയകുമാര്‍ ചോദിച്ചു. അതിന്റെ പേരിൽ പല തവണ ഇക്കാര്യം പറഞ്ഞ് കൃഷ്ണ കുമാറും ഉദയകുമാറും വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. വാട്സാപ്പിലെ വോയിസ് മെസ്സേജ് വഴി ഇരുവരും പരസ്പരം വാക്കേറ്റവും തെറിവിളിയും അസഭ്യ വര്‍ഷവും പതിവായിരുന്നു.
മകള്‍ ഗര്‍ഭിണിയായ ശേഷം എല്ലാ ചടങ്ങുകളും ഇരുവീട്ടുകാരും സഹകരിച്ച് നടത്തിയിരുന്നുവെങ്കിലും അസ്വാരസ്യങ്ങള്‍ സ്ഥിരമായിരുന്നു. പിന്നീട് ഏഴാം മാസം പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോയ ശേഷം വഴക്ക് വീണ്ടും ഉണ്ടാവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാന്‍ വീട്ടില്‍ എത്തിയ കൃഷ്ണ കുമാറിനെ ഇവിടേക്ക് വരരുത് എന്നുള്‍പ്പടെ താക്കീത് ചെയ്തിരുന്നു. അതിനാൽ തന്നെ ഭാര്യ പ്രസവിച്ച കാര്യം കൃഷ്ണകുമാർ അറിഞ്ഞിരുന്നില്ല . മൂന്നുദിവസം കഴിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയപ്പോളാണ് കൊലപാതകം അരങ്ങേറിയത്.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്നലെയാണ് പ്രതി ഉദയകുമാര്‍ പിടിയിലായത്. ഇക്കഴിഞ്ഞ 15ന് വൈകുന്നേരം ഗോവിന്ദന്‍സ് ഹോസ്പിറ്റലില്‍ വച്ചാണ് മകളുടെ ഭര്‍ത്താവ് കൃഷ്ണകുമാറിനെ ഉദയകുമാര്‍ കുത്തി കൊലപ്പെടുത്തിയത്. 2017 ജൂലൈ 2ന് ആണ് കൃഷ്ണകുമാറും ഉദയകുമാറിന്റെ മകള്‍ അലീനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ ഇരു വീട്ടുകാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് കൊലയിലേക്ക് നയിച്ചത്. ശംഘുമുഖം എസി. ഷാനിഹാന്‍, വഞ്ചിയൂര്‍ ഇന്‍സ്പെക്ടര്‍ എസ്‌എച്ച്... സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha






















