മാവേലിക്കരയില്‍ മൂന്നരക്കിലോ സ്വര്‍ണം പിടികൂടി

മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന മൂന്നര കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ റെയില്‍വെ പോലീസ് പിടികൂടി. സ്വര്‍ണവുമായെത്തിയ തൃശൂര്‍ അയ്യന്തോള്‍ തട്ടില്‍ വീട്ടില്‍ ജോഷിയെ കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ 5ന് കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. മാല, വള, കമ്മല്‍, മോതിരം തുടങ്ങിയവ തിരുവനന്തപുരത്തെ ജുവലറികളില്‍ വിതരണം ചെയ്യുന്നതിന് കൊണ്ടുവന്നതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എസ്.ഐ എം. മുരളീകൃഷ്ണന്‍, എ.എസ്.ഐ ഷെരീഫ് കുഞ്ഞ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജി, അനില്‍, ഹരി, റോയ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്. ജോഷിയെ കൊല്ലം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha