Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ സൗമ്യയുടെ ഇടപാടുകാർ... ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസ് എന്ന യുവതി; കാമുകന്മാരിൽ നിന്നും വിലപേശി വൻതുകകൾ ഈടാക്കി... എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത ഉദിച്ചതോടെ എല്ലാം തലകീഴായി മാറി മാറിയാൻ തുടങ്ങി

27 APRIL 2018 10:18 AM IST
മലയാളി വാര്‍ത്ത

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊല്ലത്തു നിന്നും കശുവണ്ടി കമ്പനിയിൽ ജോലിക്കു വന്ന കിഷോറുമായി അടുത്തതോടെ സൗമ്യയുടെ മട്ടും ഭാവവും മാറി. പടന്നക്കരയിലെ ഗ്രാമീണ പെൺകൊടിക്ക് പരിഷ്‌ക്കാരം തലക്കു പിടിച്ചു. ആഡംബര വസ്ത്രവും മുഖം മോടി കൂട്ടലും പതിവായി. ഇത് കിഷോറിലും പ്രണയം മൊട്ടിട്ടു.

ഫാക്ടറിയിലെ കോണുകളിൽ ഇരുവരും സന്ധിക്കലും തുടങ്ങി. പ്രണയം വളർന്ന് തലശ്ശേരിയിലെ സിനിമാ ശാലകളിലും കടപ്പുറത്തുമെല്ലാം അവർ വിലസി. നിയമാനുസൃത വിവാഹത്തിന്റെ ഗൗരവമൊന്നും അറിയാത്ത സൗമ്യ തങ്ങൾ ഭാര്യാ ഭർത്താക്കളെന്ന് ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു. അതോടെ സൗമ്യയുടെ വീട്ടിലും കിഷോർ അന്തിയുറങ്ങി. അവർക്ക് ആദ്യകുഞ്ഞ് പിറന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കുഞ്ഞിന്റെ പിതൃത്വത്തിൽ കിഷോർ സംശയം പ്രകടിപ്പിച്ചു.

ക്രൂരമായി പീഡിപ്പിക്കുകയും പരസ്പരം തകർക്കിക്കുകയും പതിവായി. അതോടെ നമുക്ക് ഒരുമിച്ച് മരിക്കാമെന്ന് കിഷോർ പറഞ്ഞു. അതിന് സമ്മതിച്ച സൗമ്യ ഗ്ലാസിൽ ഒഴിച്ചു തന്ന വിഷം ഒരു കവിൾ വായിലാക്കി. എന്നാൽ ഉടൻ തന്നെ ബാക്കി വിഷം കിഷോർ മറിച്ചുകളഞ്ഞു. വിഷബാധയേറ്റ സൗമ്യയെ ആശുപ്ത്രിയിലാക്കിയ ശേഷം അയാൾ രക്ഷപ്പെടുകയായിരുന്നു. അതിനിടെ സൗമ്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു.

കശുവണ്ടി ഫാക്ടറിയിലെ വരുമാനം കൊണ്ട് ജീവിക്കാനാവാത്ത അവസ്ഥയായി. കിഷോറിനോടുള്ള പ്രതികാരം മനസ്സിൽ വളർത്തിയ സൗമ്യ എങ്ങിനെയെങ്കിലും ജീവിക്കണമെന്ന് ഉറപ്പിച്ചു. അതിനു തേടിയത് വളഞ്ഞ വഴിയായിരുന്നു. ആയിടക്കാണ് തലശ്ശേരിയിൽ വെച്ച് ഇരിട്ടി സ്വദേശിയായ ആലിസ് എന്ന സ്ത്രീയെ കണ്ടുമുട്ടിയത്. ഇത് സൗമ്യയുടെ ജീവിതം മാറ്റി മറിച്ചു. ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസായിരുന്നു. ഇരിട്ടിയിൽ അവരുടെ വീട് കേന്ദ്രീകരിച്ച് സൗമ്യ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടു.

നല്ല വരുമാനവും ലഭിച്ചു തുടങ്ങി. വിലപേശി കാമുകന്മാരിൽ നിന്നും വൻതുകകൾ ഈടാക്കി. ഇരിട്ടിയിലെ ഇടപാടിന് ആലീസിന് പങ്ക് നൽകണം. എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത സൗമ്യയിൽ ഉദിച്ചു. അതോടെ അച്ഛനും അമ്മയും മക്കളുമുള്ള വീട്ടിൽ ആളുകളെ ക്ഷണിച്ചു വരുത്തി. പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ സൗമ്യയുടെ ഇടപാടുകാരായി.

ഇത്തരം ഒരു ദൃശ്യം മൂത്ത മകൾ ഐശ്വര്യ കണ്ടതോടെയാണ് അവളെ വകവരുത്താൻ സൗമ്യ മുതിർന്നത്. വഴി വിട്ട ജീവിതത്തെ എതിർത്ത അച്ഛനും അമ്മയേയും കൊലപ്പെടുത്തിയതും അതിനാൽ തന്നെ. ജീവിതം അപധ സഞ്ചാരമായപ്പോൾ സൗമ്യ പ്രതികാര ദാഹിയായി. എല്ലാറ്റിനും കാരണക്കാരൻ ഭർത്താവായ കിഷോർ തന്നെയെന്ന് അവൾ ഉറപ്പിച്ചു. രണ്ടു മക്കളും അയാളുടേത് തന്നെ. ബന്ധം വഷളാകുന്നതു വരെ താൻ ആരുമായും ശരീരം പങ്കിട്ടില്ലെന്ന് സൗമ്യ ആവർത്തിച്ചു പറയുന്നു.

ഐശ്വര്യ മരിക്കുന്നതിന് മുമ്പ് ഛർദ്ദിക്കുന്ന ദൃശ്യം പോലും അവർ മൊബൈലിൽ പകർത്തി. മാത്രമല്ല ഐശ്വര്യ പഠിച്ച സ്‌ക്കൂളിലെ അദ്ധ്യാപികമാരെ മരണശേഷം വീട്ടിലെത്തിയപ്പോൾ അത് കാട്ടുകയും ചെയ്തു. ഒരു ലാഞ്ചനയുമില്ലാതെയാണ് ഇതെല്ലാം മാതാവായ സൗമ്യ ചെയ്തത്. എന്നാൽ സൗമ്യക്ക് സാമ്പത്തികമായി സഹായം ലഭിക്കുന്ന ചില സ്രോതസ്സുകളുണ്ട്. പക്ഷേ അവരെ കേസിൽ കുടുക്കാനുള്ള തെളിവുകളൊന്നും ഇതുവരേയും പൊലീസിന് ലഭിച്ചിട്ടില്ല. പൊലീസ് നിരീക്ഷണത്തിലുള്ള മൂന്ന് പേരെ കുറിച്ചു പോലും വഴി വിട്ടൊന്നും പറയാൻ ഇതുവരേയും സൗമ്യ മുതിർന്നിട്ടില്ല.

പൊലീസ് കസ്റ്റഡിയിൽ വിട്ട് കിട്ടിയ സൗമ്യയിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പിണറായിയിൽ അച്ഛനും അമ്മയും മകളും ഉൾപ്പെടെയുള്ളവരെ കൊന്നത് താൻ ഒറ്റയ്ക്കാണെന്ന് സൗമ്യ മൊഴി നൽകുമ്പോഴും അത്യപൂർവ കൂട്ടക്കൊലയ്ക്കു പിന്നിലെ ബുദ്ധികേന്ദ്രം കാമുകനെന്നാണ് സൂചന. ഐശ്വര്യയെ കൊലപ്പെടുത്താൻ സൗമ്യയെ പ്രേരിപ്പിച്ചത് ഈ കാമുകനാണ് എന്നാണ് സംശയം. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുൻപ് രാത്രിയിൽ ഉറക്കമുണർന്ന ഐശ്വര്യ നഗ്‌നയായി കിടക്കുന്ന തനിക്കൊപ്പം രണ്ട് യുവാക്കളെ കണ്ട് നിലവിളിച്ചു. അവിഹിതം കണ്ട് നിലവിളിച്ച കുട്ടിയെ കൊന്നുകളായാൻ ഉപദേശിച്ചത് അന്ന് ഒപ്പമുണ്ടായിരുന്ന യുവാവാണ്. എന്നാൽ, കൊല്ലനുള്ള എലിവിഷം വാങ്ങി നൽകിയത് ഇയാളല്ലെന്നും സ്ഥലത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണെന്നും കൊലപാതകങ്ങളിൽ മറ്റാർക്കും പങ്കില്ലെന്നും സൗമ്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (42 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (54 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends