'ഞാനെന്തിന് മറഞ്ഞിരിക്കണം? കൗമാരപ്രായത്തില്‍ പിതാവുൾപ്പെടെ പന്ത്രണ്ടുപേർ ബലാത്സംഗത്തിനിരയാക്കി ; ഒൻപതാംക്ലാസ്സിൽ നിലച്ചുപോയ പഠനത്തിൽ നിന്ന് അഭിഭാഷക ; ബലാത്സംഗത്തിനിരയായ പെൺകുട്ടി വെറുമൊരു സ്ഥലപ്പേരല്ല

പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്ന സ്ത്രീകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്ന കോടതി വിധിക്കെതിരെ ഹാഷ് ടാഗ് കാമ്ബൈനുമായി മലയാളി യുവതികള്‍. ഞാന്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കില്‍ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാന്‍ വെറുമൊരു നമ്ബറല്ല' എന്നുതുടങ്ങുന്നതാണ് ക്യാമ്പയിൻ.
അതേരീതിയിൽ തന്നെ കൗമാരപ്രായത്തില്‍ തന്നെ ബലാത്സംഗം ചെയ്ത, സ്വന്തം പിതാവ് ഉള്‍പ്പെടെ പന്ത്രണ്ടുപേര്‍ക്കെതിരെ നിയമ പോരാട്ടം നടത്തിയ യുവതിക്ക് പറയാനുള്ളത് താനെന്തിനു സമൂഹത്തിനു മുന്നിൽ മറഞ്ഞിരിക്കണം എന്നാണ്. 'ഞാനെന്തിന് മറഞ്ഞിരിക്കണം? അങ്ങനെ മൂടിവയ്ക്കപ്പെടേണ്ട ഒന്നാണ് എന്റെ വ്യക്തിത്വം എന്ന് എനിക്ക് തോന്നിയിട്ടില്ല. കൊച്ചുപെണ്‍കുട്ടി ആയിരിക്കെ മനുഷ്യത്വമില്ലാതെ എന്നെ ബുദ്ധിമുട്ടിച്ചവരെയൊക്കെ കോടതി ശിക്ഷിച്ചു. മുഖം പുറത്തുകാട്ടാനും സ്വന്തം പേരു വെളിപ്പെടുത്താനും ലജ്ജ തോന്നേണ്ടത് അവര്‍ക്കല്ലേ?'- ഞാന്‍ വെറുമൊരു സ്ഥലപ്പേരല്ല, എന്റെ പേര് രഹനാസ്'
സ്വന്തം മകളെ മറ്റുള്ള പതിനൊന്നുപേർക്കും ലൈംഗികമായി പീഡിപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുത്ത രഹനാസിന്റെ പിതാവ് എന്‍പികെ ഹാരിസ് ആണ്. ഇയാളാണ് കേസിലെ ഒന്നാം പ്രതി. ഇപ്പോൾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു.
പൊതുപരിപാടികളുടെ മൈക്ക് അനൗണ്‍സ്‌മെന്റ് ജോലിയായിരുന്നു ഹാരിസിന്. അമിത മദ്യപാനത്തിന് അടിമയായ ഇയാൾ വീട്ടിലെത്തിയാല്‍ ഭാര്യയെയും നാല് മക്കള്‍ക്കും ചീത്തവിളിക്കുകയും തല്ലുകായും ചെയ്യുമായിരുന്നു. ഇവരുടെ മൂത്തമകളാണ് രഹനാസ്. താഴെ രണ്ട് അനിയത്തിമാരും ആങ്ങളയും. മക്കളെ പഠിപ്പിക്കുന്നതിൽ പിതാവിന് യഹ്യാല്പര്യമുണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഒന്‍പതാം ക്ലാസില്‍ എത്തുന്നതിനു മുന്‍പ് രഹനാസിന്റെ പഠനം നിലച്ചു. തുടർന്ന് മകളെ പപ്പടം ഉണ്ടാക്കുന്നിടത്തും തുണിക്കടയിലുമൊക്കെ ഹാരിസ് ഇടയ്ക്കു കൊണ്ടുചെന്നു ജോലിക്കു നിര്‍ത്തി. അതിനുശേഷമാണ് കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്.
രഹനാസിന്റെ ദുരിതജീവിതത്തില്‍ ഇടപെട്ട പ്രാദേശിക സാമൂഹികപ്രവര്‍ത്തകരുടെ സഹായത്താൽ തിരുവനന്തപുരത്തെത്തി വൈകാതെ പഠനം തുടര്‍ന്നു. 2009 മാര്‍ച്ചില്‍ പത്താം ക്ലാസ് പൂർത്തിയായാക്കി. അച്ഛനുള്‍പ്പെടെ പന്ത്രണ്ടുപേര്‍ ബലാല്‍സംഗം ചെയ്ത കൗമാരക്കാരി വിട്ടുവീഴ്ചയില്ലാതെ പൊരുതി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കി. ഒന്‍പതാംക്ലാസില്‍ നിന്നുപോയ പഠനം വീണ്ടെടുത്ത് ഉന്നത വിദ്യാഭ്യാസം നടത്തുകയും ചെയ്തു. ഇപ്പോള്‍ 25 ല്‍ എത്തിയ പെണ്‍കുട്ടി മെയ് 12ന് അഭിഭാഷകയായി എന്റോള്‍ ചെയ്യും.
https://www.facebook.com/Malayalivartha























