ഇടുക്കി ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പ്ലെയിന്‍പാറയിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം

ഇടുക്കി അടിമാലി ഹൈറേഞ്ചിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പ്ലെയിന്‍പാറ സമൂഹവിരുദ്ധരുടെ സങ്കേതമാകുന്നു. മദ്യപാനികളുടെ ശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാര്‍. രാത്രി സമയമായൽ നിരവധി മദ്യപസംഘമാണ് ഈ കേന്ദ്രത്തിൽ വരുന്നത്
മദ്യപാനത്തിന് ശേഷം ഒഴിഞ്ഞ കുപ്പികള്‍, ഇവിടെ ഉടച്ച്, ചിതറിച്ചിടുന്നതും ഇവരുടെ സ്ഥിരം ശൈലിയാണ്. രാത്രികാലങ്ങളില്‍ കുപ്പികളിൽ പലതും വലിച്ചെറിയുന്നത് സമീപത്തുള്ള വീടുകളിലേക്കാണ്. നിരവധി തവണ പോലീസില്‍ ഇവിടുത്തെ പ്രദേശവാസികൾ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പ്രകൃതി മനോഹാരിത നിറഞ്ഞ പ്ലെയിന്‍ പാറയിലേക്ക് ദിവസവും നിരവധി സഞ്ചാരികളാണ് എത്തിയിരുന്നത്. എന്നാല്‍ സമൂഹവിരുദ്ധര്‍ ഇവിടം കൈയടക്കിയതോടെ സഞ്ചാരികളും ഇവിടേക്ക് കടന്നുവരാതായി.
മാത്രവുമല്ല വൈകീട്ട് ആറുമണി കഴിഞ്ഞാല്‍ സമീപവാസികള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവിടമിപ്പോള്‍ മാലിന്യങ്ങളും മദ്യക്കുപ്പികളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha























