തൃശൂരിൽ വൻ തീപിടുത്തം...രണ്ട് ഫാക്ടറികൾ കത്തിനശിച്ചു; മിന്നലിനിടെയുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാകാം അഗ്നിബാധയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം

തൃശൂര്‍ കൊരട്ടി പെരുമ്പിയില്‍ വന്‍തീപിടുത്തം. രണ്ടു ഫാക്ടറികള്‍ കത്തിനശിച്ചു. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. കൊരട്ടി പെരുമ്പി കോനൂര്‍ റോഡിലെ രണ്ടു ഫാക്ടറികളിലാണ് തീപിടുത്തം. ടെക്നോ ഫൈബര്‍, എ.യു.കെ. സര്‍ജിക്കല്‍സ് സ്ഥാപനങ്ങളാണ് കത്തിനശിച്ചത്.
ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമനയുടെ അഞ്ചു യൂണിറ്റ് എത്തിയാണ് തീയണച്ചത്. തീ പൂര്‍ണമായും കെടുത്താന്‍ ഒരു മണിക്കൂറെടുത്തു. ഫൈബര്‍ ബാത്ത് ടബുകളടക്കം നിര്‍മിക്കുന്ന ടെക്‌നോ ഫൈബര്‍ കമ്പനിയുടെ ഉള്ളിലാണ് ആദ്യം തീപിടിച്ചത്. കനത്തമഴയും ഇടിമിന്നലും കാരണം സമീപവാസികള്‍ തീ പിടിക്കുന്നത് ആദ്യം ശ്രദ്ധിച്ചിരുന്നില്ല. പുക രൂക്ഷമായതോടെയ നാട്ടുകാര്‍ അഗ്നി ശമസേനയെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ കാറ്റുവീശിയതോടെ തീ സമീപങ്ങളിലേക്ക് പടര്‍ന്നു.
സ്ഥാപനങ്ങള്‍ക്കകത്ത് ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നത് ഫയര്‍ ഫോഴ്‌സ് സംഘം പുറത്തേക്കെടുത്തു നീക്കിയത് വന്‍ ദുരന്തം ഒഴിവാക്കി. ഫൈബര്‍ കത്തിയതോടെ സമീപത്ത് പുക നിറഞ്ഞു. ഇതോടെ സമീപ വാസികളെ പ്രദേശത്തു നിന്നു നീക്കി. മിന്നലിനിടെയുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാകാം അഗ്നിബാധയുടെ കാരണമെന്ന് സംശയിക്കുന്നു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























