ചെങ്ങന്നൂരില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും ; കാനത്തിന്റെ ലക്ഷ്യം സിപിഐഎമ്മിനെ തോല്‍പ്പിക്കുക എന്നത് ; കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കെഎം മാണി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. ചെങ്ങന്നൂരില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാനം നോട്ടമിടുന്നത് സിപിഐഎമ്മിനെ ആണെന്ന് മാണി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മാണിയുടെ പിന്തുണ വേണ്ടെന്ന കാനത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മാണി.
ഒരു വെടിക്ക് രണ്ട് പക്ഷി എന്നതാണ് കാനത്തിന്റെ നിലപാട്. ചെങ്ങന്നൂരിലെ കേരളാ കോണ്‍ഗ്രസ് (എം) ന്റെ നിലപാട് എന്താണെന്ന് പ്രവര്‍ത്തകര്‍ക്കറിയാം. ചെങ്ങന്നൂരില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടി ഇന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കും എന്നുംമാണി പറഞ്ഞു.
ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്നു കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ചത് മാണിയുടെ പന്തുണ ഇല്ലാതെയാണെന്നും ഇത്തവണ സജി ചെറിയാനും മാണിയുടെ പിന്തുണ ഇല്ലാതെ വിജയിക്കാന്‍ കഴിയുമെന്നും മാണിയുടെ സഹായം ഇല്ലാതെ തന്നെ ചെങ്ങന്നൂരില്‍ വിജയിക്കാനാകുമെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്ക് ഉണ്ടെന്നും കാനം കൊല്ലത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha























