പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപനം നടത്തി ആരോഗ്യമന്ത്രി

പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു. മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയത്. വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണ മേഖലയിലുളള പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്തത്.
ആര്‍.സി.സി മാതൃകയിലായിരിക്കില്ല പരിയാരം പ്രവര്‍ത്തിക്കുകയെന്നും സൊസൈറ്റിക്ക് കീഴില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായായിരിക്കും ഇതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഹഡ്‌കോക് കൊടുക്കാനുള്ള വായ്പ സര്‍ക്കാര്‍ അടച്ചു തീര്‍ക്കും. 116 കോടി രൂപ നിലവില്‍ കൊടുത്തു. ബാക്കി തുക തവണകളായി നല്‍കുമെന്നും ശൈലജ അറിയിച്ചു. 1997ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഭരണനിയന്ത്രണം സൊസൈറ്റിക്ക് തിരിച്ചു നല്‍കുകയായിരുന്നു.
2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികരത്തില്‍ വന്നതിന് പിന്നാലെ പരിയാരം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഹഡ്‌കോയില്‍ നിന്ന് സൊസൈറ്റി എടുത്ത വായ്പ കുടിശികയായിരുന്നു. തുടര്‍ന്ന് ഹഡ്&്വംിഷ;കോയ്ക്കുളള ബാദ്ധ്യത പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. ഗഡുക്കളായി വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. 2019ല്‍ തിരിച്ചടവ് പൂര്‍ത്തിയാവും.
https://www.facebook.com/Malayalivartha























