ഉമ്മയ്ക്ക് സുഖമില്ല ആശുപത്രിയിലാണ് മോളെ കാണണമെന്ന് പറഞ്ഞു... ആറുവയസുകാരിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി; പിന്നെ സംഭവിച്ചതിങ്ങനെ...

കോഴിക്കോട് തിരൂരങ്ങാടിയിലാണ് സംഭവം. രാവിലെ മദ്രസയിലേക്ക് പുറപ്പെട്ട കുട്ടിയോട് സ്കൂട്ടറിലെത്തിയ യുവതി ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് സ്കൂട്ടറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. മെഡിക്കല്‍ കോളേജിന് മുന്നിലെത്തിയപ്പോള്‍ കുട്ടിയുടെ കെെയ്യിലെ ആഭരണങ്ങള്‍ കവര്‍ന്ന ശേഷം കുട്ടിയെ കോളേജ് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.
റോഡില്‍ നിന്നും കുട്ടി കരയുന്നത് കണ്ട നാട്ടുകാരില്‍ ഒരാളാണ് കുട്ടിയെ വീട്ടുകാരുടെ അടുത്തെത്തിച്ചത്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയത് യുവതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെമ്മാടും പരിസരങ്ങളിലും മറ്റുമായി സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതില്‍ ഹെല്‍മറ്റ് ധരിച്ച് പര്‍ദ്ദയിട്ട സ്ത്രീ കുട്ടിയുമായി ബൈക്കില്‍ പോകുന്ന ദൃശ്യം കാണുന്നുണ്ട്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha























