Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കാമുകന്മാരുമായി കിടക്കപങ്കിടാൻ കുടുംബത്തിലുള്ള ഓരോരുത്തരുടേയും ഉയിരെടുത്ത ലേഡി കില്ലറിന് വേണ്ടി ആളൂരെത്തുന്നു..!

27 APRIL 2018 02:46 PM IST
മലയാളി വാര്‍ത്ത

മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ഭര്‍ത്താവിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയില്‍ സൗമ്യക്ക് വേണ്ടി ഹാജരാകാന്‍ മുംബൈയില്‍ നിന്നും അഡ്വ. ബിജു ആന്റണി ആളൂര്‍ തലശേരിയിലെത്തുമെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു.

സൗമ്യയുടെ ഭര്‍ത്താവ് കൊല്ലം സ്വദേശിയും ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസക്കാരനുമായ കിഷോറിനെ ഇന്ന് പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂരില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തലശേരി ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍, നീരജ്, ബിജേഷ് എന്നിവരടങ്ങിയ സംഘമാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തത്.

ഉച്ചയോടെ തലശേരിയിലെത്തിക്കുന്ന കിഷോറിനെ വിശദമായ ചോദ്യം ചെയ്യുന്നതോടെ ഒന്നരവയസുകാരി കീര്‍ത്തനയുടെ മരണത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം സൗമ്യയും കിഷോറും ഒരുമിച്ച് ജീവിക്കുന്ന കാലഘട്ടത്തിലാണ് കീര്‍ത്തന മരണപ്പെട്ടത്. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് 2012 സെപ്റ്റംബര്‍ ഒന്‍പതിന് കീര്‍ത്തന മരിക്കുന്നത്.

കീര്‍ത്തനയേയും കൊന്നതാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. കീര്‍ത്തനയുടെ മരണത്തിന് പിന്നില്‍ കിഷോറിന് പങ്കുണ്ടോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. വണ്ണത്താന്‍ കുടുംബത്തില്‍ ആദ്യം നടന്ന മരണം കീര്‍ത്തനയുടേതായിരുന്നു. ഐശ്വര്യയും കമലയും കുഞ്ഞിക്കണ്ണനും മരിച്ച സമാനമായ സാഹചര്യത്തിലൂടെയാണ് കീര്‍ത്തനയും ഈ ലോകത്തോട് വിട പറഞ്ഞിട്ടുള്ളത്.

അതു കൊണ്ട് തന്നെ ഇതും കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ മറ്റ് മൂന്ന് മരണങ്ങളിലും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. കീര്‍ത്തനയുടെ മരണത്തില്‍ സംഭവം നടന്ന് ആറ് വര്‍ഷം പിന്നിട്ടതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുക സാധ്യമല്ല. ഈ സാഹചര്യത്തില്‍ കിഷോറിന്റെ മൊഴി നിര്‍ണായകമാകുകയാണ്.

തൃശൂരില്‍ ട്രെയിനില്‍ വെച്ച് സൗമ്യയെ കൊന്ന കേസിലെ പ്രതി ഗോവിന്ദച്ചാമി, ജിഷ വധത്തിലെ പ്രതി അമീറുള്‍ ഇസ്ലാം,നടന്‍ ദിലീപിന്റെ കേസിലെ പള്‍സര്‍ സുനി എന്നിവര്‍ക്കു വേണ്ടി ഹാജരായ പ്രമുഖ ക്രിമനല്‍ അഭിഭാഷകന്‍ തൃശൂര്‍ സ്വദേശിയും മുംബെയിലെ അഭിഭാഷകനുമായ അഡ്വ.ആളൂര്‍ സൗമ്യക്ക് വേണ്ടി ഹാജരാകാന്‍ എത്തുമെന്ന സൂചനയാണ് പുറത്തു വന്നിട്ടുള്ളത്. തലശേരിയില്‍ നിന്നും ഒരു പ്രമുഖനടക്കം ഒന്നു രണ്ട് പേര്‍ വിളിച്ചിരുന്നു. സാഹചര്യം ഒത്തു വന്നാല്‍ താന്‍ അവിടെ പറന്നെത്തുമെന്ന് അഡ്വ.ആളൂര്‍ ഇന്ന് രാവിലെ രാഷ്ട്രദീപികയോട് പറഞ്ഞു.

ആളൂര്‍ സൗമ്യക്ക് വേണ്ടി ഹാജരാകാന്‍ എത്തിയാല്‍ കേസ് കൂടുതല്‍ മാധ്യമ ശ്രദ്ധ നേടും. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സൗമ്യക്കു വേണ്ടി അഭിഭാഷകരാരും ഹാജരായിരുന്നില്ല. അഭിഭാഷകരെ ഏര്‍പ്പെടുത്തട്ടേയെന്ന കോടതിയുടെ ചോദ്യത്തിന് വേണ്ടെന്ന മറുപടിയാണ് സൗമ്യ കോടതിയില്‍ നല്‍കിയത്.

പോലീസ് കസ്റ്റഡിയിലുള്ള സൗമ്യയെ ഇന്നലെ രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറുവരെ എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ കെ.ഇ പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തു. മകള്‍ ഐശ്വര്യക്കും അമ്മ കമലക്കും രാവിലെ പത്തിനും പതിനൊന്നിനും ഇടക്കുള്ള ഭക്ഷണത്തോടൊപ്പമാണ് വിഷം നല്‍കിയതെന്നും പിതാവ് കുഞ്ഞിക്കണ്ണന് രാത്രിയില്‍ രസത്തില്‍ ചേര്‍ത്ത് വിഷം നല്‍കുകയായിരുന്നുവെന്നും സൗമ്യ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പിതാവ് കുഞ്ഞിക്കണ്ണന് വിഷം നല്‍കിയതിനു ശേഷം ഛര്‍ദ്ദി ഉണ്ടായപ്പോള്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കോഴിക്കോടേക്ക് കൊണ്ട് പോകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങുകയും ചെയ്തു.

തുടര്‍ന്ന് പിതാവിനേയും കൂട്ടി വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തി. അവിടെ വെച്ച് കുഞ്ഞിക്കണ്ണന് ഛര്‍ദ്ദില്‍ വന്നപ്പോള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടീല്‍ കൊണ്ട് പോയി ജനറ്റിക് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധന നടത്താന്‍ സഹോദരി തയാറായെങ്കിലും സൗമ്യ അതിന് മുതിരാതെ പിതാവിനേയും കൂട്ടി തലശേരിക്ക് തിരിക്കുകയായിരുന്നുവെന്നും തുടര്‍ന്നാണ് തലശേരിയ സഹകരണ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ കുഞ്ഞിക്കണ്ണന്‍ മരിക്കുകയും ചെയ്തതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

സൗമ്യക്ക് ഇരിട്ടിക്കു പുറമെ പറശിനിക്കടവ് പരിസരത്തും ഇടപാടുകാരുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.തലശേരി, ഇരിട്ടി, പറശിനിക്കടവ് എന്നിവിടങ്ങളില്‍ നിന്നും സൗമ്യയുമായി ബന്ധപ്പെട്ടിരുന്നവരുടെ വിശദ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. സൗമ്യയുടെ ബന്ധുക്കളുടെ മൊഴി പോലീസ് സംഘം ഇന്നലേയും രേഖപ്പെടുത്തിയിട്ടുണ്ട്.

ശാന്തയായി വളരെ സാവധാനം പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന സൗമ്യ അന്വേഷണത്തോട് നന്നായി സഹകരിക്കുന്നുണ്ട്. രണ്ട് ദിവസമായി സൗമ്യ പോലീസ് കസ്റ്റഡിയിലാണെങ്കിലും സൗമ്യയെ കാണാന്‍ ബന്ധുക്കളാരും ഇതു വരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇതിനിടയില്‍ കേസ് ക്രൈബ്രാഞ്ചിന് കൈമാറാനുള്ള നീക്കവും ഊര്‍ജിതമായി നടക്കുന്നുണ്ട്.

ഡിവൈഎസ്പി രഘുരാമന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും തലശേരിയിലെത്തി സൗമ്യയെ ചോദ്യം ചെയ്യും.ബുധനാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ നാളെ വൈകുന്നേരം അഞ്ചുവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (43 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (55 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends