ഉപഭോക്താക്കളുടെ അറിവില്ലായ്മ മുതലെടുത്ത് ഒടിപി നമ്പരുകള്‍ തട്ടിയെടുക്കുന്നതായി സംസ്ഥാനത്ത് ഫോണിലൂടെ ഒടിപി നമ്പര്‍ കൈക്കലാക്കുന്ന തട്ടിപ്പുകൾ പെരുകുന്നു

സംസ്ഥാനത്ത് ഫോണിലൂടെ ഒടിപി നമ്പര്‍ കൈക്കലാക്കിയുള്ള തപ്പുകള്‍ പെരുകുന്നു. ഉപഭോക്താക്കളുടെ അറിവില്ലായ്മ മുതലെടുത്താണ് ഒടിപി നമ്പരുകള്‍ തട്ടിയെടുക്കുന്നത്. ഓൺലൈൻ ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന ഒടിപി നമ്പറുകളാണ് ഫോൺ വിളിയിലൂടെ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നത്. ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനും കാലാവധി കഴിഞ്ഞ ക്രെഡിറ്റ് ,ഡെബിറ്റ് കാര്‍ഡുകള്‍ പുതുക്കാനെന്ന പേരിലുമാകും ഫോൺ വിളികളെത്തുക. സര്‍ക്കാരും ധനകാര്യ സ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികളുടെ പേരിലും ഫോൺ വിളികളെത്തും.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്. റിസര്‍വ്വ് ബാങ്കും മറ്റ് ബാങ്കുകളും ഇത്തരം തട്ടിപ്പുകളെ കുറിച്ച് പല മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. അതില്‍ പ്രധാനപെട്ടവ ഇവയാണ്..പണ ഇടപാടുമായി ബന്ധപെട്ട് മൊബൈലില്‍ വരുന്ന വിവരങ്ങള്‍ ഒരുകാരണവശാലും ആരുമായും പങ്ക് വെയ്ക്കരുത്, എടിഎം ഇടപാടുകള്‍ നടത്തുമ്പോള്‍ പരിചയമില്ലാത്തവരുടെ മുന്നിൽ പിന്‍ നമ്പര്‍ വെളിപെടുത്തരുത്, .തട്ടിപ്പിനിരയായാല്‍ അക്കാര്യം സൈബര്‍ സെല്ലിനെ അറിയിക്കേണ്ടതാണ്.
.ഇത്തരം തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികളും മറ്റ് വിവരങ്ങളും കൈമാറാനായി സൈബര്‍ സെല്ല് പ്രത്യേക വാട്‌സ് അപ്പ് ഗ്രൂപ്പിന് രൂപം നല്‍കിയിട്ടുണ്ട്. പണമിടപാടുകള്‍ അസാധുവാക്കുന്നതിന് അധികാരമുള്ള ബാങ്ക് ഉദ്യോഗസ്ഥര്‍, ഇ കോമേഴ്‌സ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഗ്രൂപ്പിൽ ഉള്‍പെടുന്നത്. ഇങ്ങനെ പലകുറി പോലീസും ,സൈബര്‍ സെല്ലും,ബാങ്കുകളുമൊക്കെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്.
തട്ടിപ്പിനിരയാകുന്നവരില്‍ ബഹുഭൂരിപക്ഷവും വിദ്യസമ്പന്നരാണെന്നതും കൗതുകമുണര്‍ത്തുന്നു കാര്യമാണ്. ഫോണിലേക്കെത്തുന്ന വിളിയെതുടർന്ന് അക്കൗണ്ട് നമ്പറും ഒടിപി യുമൊക്കെ നല്‍കിയാല്‍ ബാങ്കിലെ നിക്ഷേപം അപ്രകത്യക്ഷമാകും.അതുകൊണ്ട് തന്നെ സ്വയം മുന്‍കരുതലെടുക്കാന്‍ തയ്യാറായാല്‍ മാത്രമേ തട്ടിപ്പില്‍ നിന്ന് രക്ഷനേടാനും തട്ടിപ്പ്കാരെ കുടുക്കാനും കഴിയൂ.
https://www.facebook.com/Malayalivartha