നിപ വൈറസിന് പിന്നിൽ വവ്വാലുകൾ ഉറപ്പിച്ച് ആരോഗ്യ വകുപ്പ്; കോഴിക്കോട് വവ്വാലുകളെ കണ്ടെത്തിയ കിണര്‍ മൂടിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു

നിപ്പ വൈറസിന് പിന്നില്‍ വവ്വാലുകളെന്ന് ഉറപ്പിച്ച് ആരോഗ്യ വകുപ്പ്. കോഴിക്കോട് വവ്വാലുകളെ കണ്ടെത്തിയ കിണര്‍ മൂടിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. രോഗബാധ ചെറുക്കുന്നതിന് എല്ലാവിധ നടപടികളും സ്വീകരിച്ച് വരികയാണെന്ന് മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ നിപ്പ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ബീച്ച് ആശുപത്രി ,കൊയിലാണ്ടി, താമരശ്ശേരി, പ്രേരാമ്പ്ര ആശുപത്രികള്‍ എിവിടങ്ങളില്‍ ചികിത്സയ്ക്കാവശ്യമായ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ പരിശോധനയില്‍ വൈറസ് ബാധയാണെ് വ്യക്തമായതിന് ശേഷം മാത്രമേ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യൂ.
മെഡിക്കല്‍ കോളേജില്‍ രണ്ട് വെന്റിലേറ്ററുകളും എൈസൊലേഷന്‍ വാര്‍ഡുകളും കൂടി തുറന്നിട്ടുണ്ട് ആശുപത്രികളില്‍ മരുന്ന്, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിന് സാമ്പത്തിക തടസങ്ങളൊന്നും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. പെട്ടെന്നുള്ള ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് 20 ലക്ഷം രൂപ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വവ്വാലുകള്‍ കടിച്ച മാങ്ങയില്‍ നിന്നാണ് വൈറസ് രോഗികളിലെത്തിയത്.
നിപ വൈറസ് ബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചങ്ങരോത്ത് മൂസയുടെ കിണറില്‍ വവ്വാലുകളെ കണ്ടെത്തിയത്. ഈ കിണര്‍ മൂടിയതായി ആരോഗ്യമന്ത്രി അറിയിച്ചു. കിണറിലെ വെള്ളത്തില്‍ നിന്ന് വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്ങമനോടയിലും ചെറുവണ്ണൂരും,പന്തിരിക്കരയിലും പ്രത്യേക മെഡിക്കല്‍ ക്യാപുകള്‍ തുറന്നതായും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha