നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി നിശ്ചയിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജ്മന്റെ് ആവശ്യം സുപ്രീംകോടതി തള്ളി

നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി നിശ്ചയിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജ്മന്റെ് ആവശ്യം സുപ്രീംകോടതി തള്ളി. ചട്ടങ്ങള്‍ മറികടന്നാണ് ഈ വേതനം നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാട്ടി മാനേജ്മന്റെുകള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അവധിക്കാല ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്.
എന്നാല്‍ ഇതുസംബന്ധിച്ച് നിലവില്‍ ഹൈകോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈകോടതി തന്നെ തീര്‍പ്പാക്കട്ടെയെന്ന് ഡിവിഷന്‍ ബെഞ്ച് വിധിക്കുകയായിരുന്നു. മാനേജ്മന്റെ് നല്‍കിയ ഹര്‍ജി ഒരു മാസത്തിനകം തീര്‍പ്പാക്കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha