ചെറിയ ഇടവേളക്ക് ശേഷം ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബല്‍റാം രംഗത്ത്; ബാല ലൈംഗിക പീഡനത്തെ ന്യായീകരിക്കുന്ന പോസ്റ്റിന് ലൈക്കടിച്ചതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കാണ് ബല്‍റാം മറുപടി നല്‍കുന്നത്

ഫേസ്ബുക്ക് പോസ്റ്റുമായി വീണ്ടും വിടി ബല്‍റാം. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബല്‍റാം ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്കുറി ബല്‍റാമിന്റെ പോസ്റ്റ് ലൈക്കടിയെക്കുറിച്ചാണ്. ബാല ലൈംഗിക പീഡനത്തെ ന്യായീകരിക്കുന്ന പോസ്റ്റിന് താന്‍ ലൈക്കടിച്ചതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കാണ് ബല്‍റാം മറുപടി നല്‍കുത്. ഫേസ് ബുക്കില്‍ പോസ്റ്റിലൂടെയും കമന്റിലൂടെയും താനായിട്ട് പറയുന്ന കാര്യങ്ങള്‍ക്ക് മാത്രമാണ് തനിക്ക് ഉത്തരവാദിത്തമുള്ളത്. മറ്റ് ആരുടെയെങ്കിലും പോസ്റ്റുകള്‍ താന്‍ ഷെയര്‍ ചെയ്താലും അതിന്റെ ഉള്ളടക്കത്തോട് തനിക്ക് യോജിപ്പുള്ളതായി കണക്കാക്കാവുതാണെും വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്നാൽ മറ്റുള്ളവരുടെ പോസ്റ്റിന് നല്‍കുന്ന ലൈക്കിന് ആ പോസ്റ്റിന്റെ ഉള്ളടക്കത്തെ താന്‍ അംഗീകരിക്കുന്നതായി അര്‍ത്ഥമില്ലെന്നും ബല്‍റാം വിശദമാക്കുന്നു. തന്റെ പിന്നാലെ നടന്ന് ചൊറിയാനും വായില്‍ വിരലിട്ട് കുത്തി തങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാനും പിന്നീടതിന്റെ പേരില്‍ കൂട്ടമായി ആക്രമിക്കാനും മാത്രം താല്പര്യമുള്ള സൈബര്‍ ക്വട്ടേഷന്‍ കാര്‍ക്കും ചില പ്രത്യേക മാധ്യമങ്ങള്‍ക്കും അവരുടെ പണിതുടരാമെന്നും ബെല്‍റാം പറയുന്നു. ഇതില്‍ തനിക്ക് വിരോധമില്ലെന്ന് പറഞ്ഞാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha