സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപയായി; തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപയും ഡീസലിന് 73.88 രൂപയുമാണ് ഇന്നത്തെ വില

സംസ്ഥാനത്ത് ഇന്ധനവില പെട്രോളിന് ലിറ്ററിന് 31 പൈസയും ഡീസലിന് 27 പൈസയും കൂടി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപയും ഡീസലിന് 73.88 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 34 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയും കൂടിയിരുന്നു. കര്‍ണാടക വോട്ടെടുപ്പിന് ശേഷം മാത്രം പെട്രോളിന് 1.68 രൂപയും ഡീസലിന് 1.56 രൂപയും കൂടി.
മുംബൈലാണ് പെട്രോളിന് ഏറ്റവും ഉയര്‍ന്നവില. ലിറ്ററിന് 84.40 രൂപ. ഡീസലിന് ഉയര്‍ന്ന വില ഹൈദരാബാദില്‍; 73.72 രൂപ. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എണ്ണവിതരണ കമ്ബനികള്‍ പ്രതിദിന ഇന്ധനവില 'വര്‍ദ്ധന' വോട്ടെടുപ്പ് നാള്‍വരെ നിറുത്തിവച്ചിരുന്നു. ഇക്കാലയളവില്‍ പെട്രോളിന് 4.6 രൂപയും ഡീസലിന് 3.8 രൂപയും കൂടേണ്ടതായിരുന്നു. ഈ 'നഷ്ടം' കൂടി ഉള്‍പ്പെടുത്തിയുള്ള വില വര്‍ദ്ധനയാണ് ഇപ്പോള്‍ എണ്ണക്കമ്ബനികള്‍ നടപ്പാക്കുന്നത്.
https://www.facebook.com/Malayalivartha