നിപാ വൈറസ് വായുവിലൂടെയും പകരുെമന്ന് കേന്ദ്ര രോഗനിവാരണ സംഘം

നിപാ വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര രോഗ നിവാരണ സംഘം. വളര്‍ത്തുമൃഗങ്ങളുമായും രോഗബാധിതരുമായും അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം എന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കി. മരിച്ചവരില്‍ നാല് പേരുടെ മരണം നിപാ വൈറസ് മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിപാ വൈറസ് ബാധ വവ്വാലുകളില്‍ നിന്നാണ് പകരുന്നതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് സംശയിക്കുന്നതുപോലെ കേന്ദ്ര രോഗ നിവാരണ സംഘവും സംശയിക്കുന്നുണ്ട്. എന്നാല്‍ വൈറസ് വാഹകരില്‍ മുയലുകള്‍ അടക്കമുള്ള വളര്‍ത്തു മൃഗങ്ങളും ഉള്‍പ്പെടും എന്ന നിഗമനത്തിലാണ് കേന്ദ്ര സംഘം.
രോഗബാധിതരായ വവ്വാലുകള്‍ അടക്കമുള്ള മറ്റ് ജന്തുക്കളുടെയും മൂത്രമടക്കമുള്ള സ്രവങ്ങള്‍ വായുവിലൂടെയും രോഗം പകര്‍ത്തും. ഒരു മീറ്റര്‍ പരിധിവരെ രോഗം വായുവിലൂടെ പകരാം.
https://www.facebook.com/Malayalivartha