വടകരയില്‍ നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം; വടകര ദേശീയപാതയില്‍ മുട്ടുങ്ങലിലാണ് കാര്‍ അപകടം നടന്നത്

വടകരയില്‍ കണ്ടെയ്‌നര്‍ ലോറി കാറിലിടിച്ച് നാല് മരണം. തിങ്കളാഴ്ച രാത്രി 7.30ഓടെ വടകര ദേശീയപാതയില്‍ മുട്ടുങ്ങലിലാണ് അപകടമുണ്ടായത്. കാര്‍ അമിതവേഗത്തിലായിരുന്നതായി സൂചന. ന്യൂമാഹി കുറിച്ചിയില്‍ ഈയ്യത്തുങ്കാട് മഠത്തിന് സമീപം സൈനാബാഗ് ഹൗസില്‍ ഇസ്മയിലിന്റെ മകന്‍ അനസ് (19), പരയങ്ങാട് ഹൗസില്‍ ഹാരിസിന്റെ മകന്‍ സഹീര്‍ (18), റൂഫിയ മന്‍സിലില്‍ പി. നൗഷാദിന്റെ മകന്‍ നിഹാല്‍ (18), സുലൈഖ മന്‍സിലില്‍ മുഹമ്മദ് തലത് ഇഖ്ബാല്‍ (20) എന്നിവരാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മുഹമ്മദ് തലത് ഇഖ്ബാല്‍ രാത്രി 10.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് വസ്ത്രമെടുത്ത് തിരിച്ചുവരുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha