ശ്രീജിത്തിന്റെ കസ്റ്റഡി മരണം ... സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈകോടതി പരിഗണിക്കും

വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില സമര്‍പ്പിച്ച ഹർജി ഇന്ന് ഹൈകോടതി പരിഗണിക്കും. കേസിലെ നാലാം പ്രതി എസ്.ഐ ദീപക് സമര്‍പ്പിച്ച ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനക്ക് എത്തുന്നുണ്ട്.
സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചത്. എന്നാല്‍ പൊലീസുകാര്‍ പ്രതിയായ കേസില്‍ പൊലീസുകാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha