നിപ്പാ വൈറസ് ഭീതിൽ കോഴിക്കോടും, മലപ്പുറവും; നിപ്പാ വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘം: രണ്ട് നഴ്‌സുമാര്‍കൂടി ചികിത്സയില്‍

സംസ്ഥാനത്തു ഭീതിപരത്തുന്ന നിപ ൈവെറല്‍ പനിയുടെ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം ഒന്‍പതായി. പേരാമ്ബ്ര താലൂക്കാശുപത്രിയില്‍ നിപ ബാധിതരെ ശുശ്രൂഷിച്ചിരുന്ന നഴ്‌സ് എന്‍. ലിനി(28) ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം മരിച്ചവരുടെ എണ്ണം ആറായി. ഇവരില്‍ നാലുപേര്‍ക്കാണു നിപ സ്ഥിരീകരിച്ചത്.
കോഴിക്കോട് ചക്കിട്ടപാറ, ചെമ്ബനോട സ്വദേശിയാണു ലിനി. ഇവരുടെ രക്തസാമ്ബിള്‍ മണിപ്പാലിലെ െവെറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്കായി അയച്ചു. മൂന്നുപേര്‍ മരിച്ച കോഴിക്കോട് പന്തിരിക്കരയില്‍ വവ്വാലില്‍നിന്നാണു നിപ െവെറസ് പകര്‍ന്നതെന്നു സ്ഥിരീകരിച്ചു. ഇവിടെനിന്ന് ആളുകള്‍ മറ്റു സ്ഥലങ്ങളിലുള്ള ബന്ധുവീടുകളിലേക്കു പലായനം ചെയ്യുകയാണ്. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മുഖാവരണവും െകെയുറയും ധരിച്ചാണു ജീവനക്കാരെത്തുന്നത്.
ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണകേന്ദ്രം (എന്‍.സി.ഡി.സി) ഡയറക്ടര്‍ ഡോ: സുജിത്ത് കെ. സിങ്, വകുപ്പുമേധാവി ഡോ: എസ്.കെ. ജെയിന്‍ എന്നിവരടങ്ങിയ കേന്ദ്രസംഘം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച പന്തിരിക്കരയിലും ഇവര്‍ സന്ദര്‍ശനം നടത്തി. മലപ്പുറം ജില്ലയിലും കഴിഞ്ഞദിവസം മൂന്നുപേര്‍ നിപ െവെറല്‍ പനി ലക്ഷണങ്ങളോടെ മരിച്ചിരുന്നു.
പുെനെയിലെ നാഷണല്‍ െവെറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ഇവരുടെ രക്തപരിശോധനാഫലം ഇന്നറിയാമെന്നു മലപ്പുറം ഡി.എം.ഒ: ഡോ. സക്കീന പറഞ്ഞു. ലിനിയെ ബാധിച്ച പനിയുടെ അതേ ലക്ഷണങ്ങളോടെ രണ്ടു നഴ്‌സുമാരെക്കൂടി പേരാമ്ബ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്ബ്ര ഇ.എം.എസ്. സഹകരണാശുപത്രിയിലെ നഴ്‌സുമാരാണ് ഇവര്‍.
കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ കേന്ദ്രസംഘം മന്ത്രി കെ.കെ. െശെലജ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡി.എല്‍. സരിത തുടങ്ങിയവരുമായി ചര്‍ച്ചനടത്തി. വായുവിലൂടെ വ്യാപിക്കുന്ന െവെറസാണെങ്കിലും രോഗിയുമായി അടുത്തിടപഴകുന്നവര്‍ക്കു മാത്രമേ രോഗം പകരാന്‍ സാധ്യതയുള്ളൂവെന്നു കേന്ദ്രസംഘം അറിയിച്ചു. െവെറസിന്റെ വ്യാപനശേഷി ഒന്നരമീറ്റര്‍ ചുറ്റളവിലാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണു െവെറസ് വേഗത്തില്‍ ബാധിക്കുന്നത്. അതിനാല്‍ മറ്റ് അസുഖങ്ങളുള്ളവര്‍ രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തരുത്. മൃഗസംരക്ഷണമന്ത്രാലയത്തിന്റെ പ്രതിനിധി ഉള്‍പ്പെട്ട മറ്റൊരു വിദഗ്ധസംഘവും ഇന്നെത്തും.
കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള രണ്ടു രോഗികളെ പറഞ്ഞുവിടാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിന് 1.25 ലക്ഷം രൂപയുടെ ബില്ലും നല്‍കി. സംഭവം വിവാദമായതോടെ മന്ത്രി ൈശെലജ പ്രശ്‌നത്തില്‍ ഇടപെട്ടു. സ്വകാര്യാശുപത്രികള്‍ ചികിത്സ നിഷേധിക്കരുതെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനമാകെ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിനോടും നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ െവെറസ് ബാധിതര്‍ക്കു മരുന്നും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ 20 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ പ്രത്യേക ലെയ്‌സണ്‍ ഓഫീസറെ നിയമിച്ചു. പ്രത്യേക ഐ.സി.യുവും ഐസൊലേഷന്‍ വാര്‍ഡും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കി. '1056' എന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടാല്‍ അടിയന്തരസഹായം ലഭ്യമാകും.
https://www.facebook.com/Malayalivartha