ഇടുക്കി കട്ടപ്പന ദർശനയുടെ പുതിയ നാടകമായ ’കൃതി’യുടെ ആദ്യാവതരണം ജൂണ്‍ മൂന്നിന്

ഇടുക്കി കട്ടപ്പന ദർശനയുടെ പുതിയ നാടകമായ ’കൃതി’യുടെ ആദ്യാവതരണം ജൂണ്‍ മൂന്നിന്. 2013-ലെ കേരള, രാജ്യാന്തര നാടകോത്സവത്തിൽ പ്രകീർത്തിക്കപ്പെട്ട ’ഒഴിവുദിവസത്തെ കളി’ക്കുശേഷമുള്ള ’കൃതി’ മനുഷ്യനെ പുസ്തകമായി വായിക്കുന്ന ഹൂമൻ ലൈബ്രറി എന്ന സാധ്യതയെ അദ്യമായി നാടക അരങ്ങിൽ പരിചയപ്പെടുത്തുന്നതാണ് നാടകം.
കാട്ടുമാക്കാൻ, തുപ്പൽ മത്സ്യം, രണ്ടുമുറി അടുക്കള തിണ്ണ തുടങ്ങിയ നാടകങ്ങളിലൂടെ ശ്രദ്ധേയമായ കെ.ആർ. രമേശ് രചനയും സംവിധാനവും നിർവഹിച്ച കൃതിയിൽ നാലു പതിറ്റാണ്ടിന്റെ നാടകബന്ധമുള്ള ജില്ലയിലെ പ്രമുഖ നടൻ ചിലന്പനോടൊപ്പം അനിൽ കെ. ശിവറാം, സ്റ്റാൻലിൻ, മാത്യൂസ് മറ്റപ്പള്ളി, സൈമണ്‍, ബിനു, രവികുമാർ, അനി ഇലവന്തിക്കൽ, രൂപേഷ് ചന്ദ്രു, അക്ഷര, അനി എന്നിവരും വേഷമിടുന്നുണ്ട്. രാത്രി ഏഴിന് കട്ടപ്പന ടൗണ്‍ഹാളിലാണ് നാടകത്തിന്റെ ഉദ്ഘാടനാവതരണം.
https://www.facebook.com/Malayalivartha