ഏകമകന്റെ വിയോഗം സഹിക്കാനായില്ല... മരണവിവരം അറിഞ്ഞുടൻ പൊന്നോമനയെ കാണാൻ അവർ ഓടിയെത്തി... പോസ്‌റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി അവസാനമായി മകന് അന്ത്യചുംബനം നല്‍കി... പിന്നെ സംഭവിച്ചത് ആരുടേയും കണ്ണ് നനയ്ക്കും

ഏകമകന്റെ വിയോഗം സഹിക്കാനായില്ല വാഹനാപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് മാതാപിതാക്കള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തു. തമിഴ്‌നാട് അവിനാശി ബൈപ്പാസ് റോഡില്‍ ബൈക്ക് അപകടത്തില്‍ മകന്‍ നിഷാന്ത് (18) മരിച്ച ദുഃഖം താങ്ങാനാകാതെ മാതാപിതാക്കളായ നാമക്കല്‍ ഈക്കാട്ടൂര്‍ സ്വദേശികളായ ശക്‌തിവേല്‍ (49), ഭാര്യ സുധ (45) എന്നിവരാണു ജീവനൊടുക്കിയത്. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ നാദംപാളയം ജങ്‌ഷനിലുണ്ടായ അപകടത്തില്‍ പരുക്കേറ്റാണ് നിഷാന്തും സുഹൃത്ത് പൂളാംപെട്ടി സ്വദേശി കൃപാകരനും മരിച്ചത്.
തെങ്ങിന് ഉപയോഗിക്കുന്ന കീടനാശിനി തേനില്‍ കലര്‍ത്തി വെള്ളരിക്കയില്‍ പുരട്ടിയാണ് കഴിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശക്‌തിവേല്‍, സുധ, മകന്‍ നിഷാന്ത് എന്നിവരുടെ മൃതദേഹങ്ങള്‍ കാട്ടൂര്‍ പൊതുശ്‌മശാനത്തിലും കൃപാകരന്റെ മൃതദേഹം പൂളാംപെട്ടി പൊതുശ്‌മശാനത്തിലും സംസ്‌കരിച്ചു.
കോയമ്ബത്തൂരില്‍ പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കി മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഓട്ടോയിലും ഡിവൈഡറിലും ഇടിച്ചു മറിയുകയായിരുന്നു. മരണവിവരം അറിഞ്ഞ ശക്‌തിവേല്‍ ഭാര്യ സുധയുമായി മകന്റെയും സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരുന്ന വിനാശി ഗവ. ആശുപത്രിയിലെത്തി അന്ത്യചുംബനം നല്‍കി.
തുടര്‍ന്നു രാത്രി 10 മണിയോടെ കാറില്‍ കയറിയിരുന്ന ഇരുവരും ഏറെസമയം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ഇരുവരെയും അബോധാവസ്‌ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു തിരുപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.
https://www.facebook.com/Malayalivartha