വിവാഹശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഹണിമൂണിനു പോകാനിരിക്കെ നവവരന്‍ മരിച്ചു; ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡില്‍ നിന്നു തെന്നിമാറി സമീപത്തുള്ള മരത്തില്‍ ഇടിച്ചു കീഴ്‌മേല്‍ മറിയുകയായിരുന്നു

ഏറെ കരളലിയിപ്പിക്കുന്ന വാര്‍ത്തയാണ് ന്യൂയോര്‍ക്കില്‍ നിന്നും വരുന്നത്. വാഹനാപകടത്തില്‍ പെട്ട് നവവരനും ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തും മരിച്ചു. ന്യൂയോര്‍ക്കില്‍ പോലീസ് ഓഫീസറായ മൈക്കിള്‍ കൊളഞ്ചലൊ(31) ജോണ്‍ എം മാര്‍ട്ടിനസ് (39) എന്നിവരാണ് ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തില്‍ മരിച്ചത്. മാര്‍ട്ടിനസ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡില്‍ നിന്നു തെന്നിമാറി സമീപത്തുള്ള മരത്തില്‍ ഇടിച്ചു കീഴ്‌മേല്‍ മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടസമയത്ത് ഇവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലായിരുന്നു.
അമിതവേഗതയായിരിക്കാം അപകട കാരണമെന്നുമാണു പോലീസിന്റ ആദ്യ നിഗമനം. വാഹനത്തില്‍ ഉണ്ടായിരുന്ന കോഡി(28 )യെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ സീറ്റു ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ മരണത്തില്‍ നിന്നു രക്ഷപെടുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്. വിവാഹ പാര്‍ട്ടിക്കു ശേഷകായിരുന്നു ഇവര്‍ കാറില്‍ യാത്ര ചെയ്തത്.
അപകടം നടന്ന ദിവസം രാവിലെയായിരുന്നു മൈക്കിളിന്റെ വിവാഹം നടന്നത്. കോസ്റ്റാറിക്കയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകാനൊരുങ്ങവെയാണു മൈക്കിള്‍ മരണത്തിനു കീഴടങ്ങിയത്. പത്തും എട്ടും വയസുള്ള രണ്ടു കുട്ടികളുടെ പിതാവാണു മരിച്ച മാര്‍ട്ടിനഡ്.
https://www.facebook.com/Malayalivartha