കുമ്മനം നാളെ മിസോറാം ഗവർണറായി ചുമതലയേൽക്കും.. സത്യപ്രതിജ്ഞ നാളെ രാവിലെ 11.15ന്; കുമ്മനത്തോട് സ്ഥാനമേൽക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശം; ഗവർണർ പദവിയിലെത്തുന്ന പതിനെട്ടാമത്തെ മലയാളിയെന്ന നേട്ടം കൈവരിച്ച് കുമ്മനം

മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുക്കാൻ തീരുമാനിച്ച് കുമ്മനം. സത്യപ്രതിജ്ഞ നാളെ രാവിലെ 11.15ന്. കുമ്മനത്തോട് സ്ഥാനമേൽക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നായിരുന്നു കുമ്മനം നാളെ പദവി ഏറ്റെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ സ്ഥാനം ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്രനേതാക്കളെ നേരില്‍ കണ്ട് അറിയിക്കുകയും ചെയ്തിരുന്നു.
ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കാൻ കുമ്മനത്തിന് സാധിച്ചില്ല. കഴിഞ്ഞ ദിവസമാണു കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചത്. മിസോറമിലെ നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ ഈ മാസം 28നു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലായിരുന്നു നിയമനം. ഈ വര്‍ഷം ഒടുവില്‍ മിസോറമില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.
2015 ഡിസംബറിലാണ് അദ്ദേഹം ഏറക്കുറെ അപ്രതീക്ഷിതമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായത്. ഇപ്പോള്‍ ഗവര്‍ണര്‍സ്ഥാനത്ത് എത്തുന്നതും അപ്രതീക്ഷിതമായിത്തന്നെ. ഗവര്‍ണര്‍പദവിയിലെത്തുന്ന പതിനെട്ടാമത്തെ മലയാളിയാണ് കോട്ടയം ജില്ലയിലെ കുമ്മനം വാളാവള്ളിയില്‍ കുടുംബാംഗമായ കുമ്മനം രാജശേഖരന്‍. ആര്‍എസ്എസ് പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ സേവനം ബിജെപിക്കു വിട്ടുനല്‍കുകയായിരുന്നു. സാധാരണ, ആര്‍എസ്എസ് പ്രചാരകര്‍ ബിജെപിയില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനമാണു വഹിക്കാറുള്ളത്. എന്നാല്‍, കേരളത്തിലെ അസാധാരണ സാഹചര്യത്തില്‍ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന വാദം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha