എതിർപ്പുകളൊന്നും വക വയ്ക്കാതെ ജീവിത സഖിയായി ഒപ്പം കൂട്ടിയ തന്റെ പ്രാണനെ ഉറ്റവർ തന്നെ മധുവിധു തീരും മുൻപ് ഉയിരെടുത്തപ്പോൾ ജീവിതത്തിൽ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയായി നീനു... നടുക്കം മാറാതെ നാട്ടുകാര്

കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ(20)യുമായി മൂന്ന് വർഷമായി കെവിൻ പ്രണയത്തിലായിരുന്നു. മകളുടെ പ്രണയത്തെ എതിർത്ത വീട്ടുകാർ മറ്റൊരാളുമായി നീനുവിന്റെ വിവാഹം ഉറപ്പിച്ചു. ഇതിനിടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി ഇവരുമായി സംസാരിച്ചിരുന്നു.
പൊലീസിന്റെ നിർദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താൽപര്യമെന്ന് അറിയിച്ചു. തുടർന്ന് ബന്ധുക്കൾ പെൺകുട്ടിയെ പൊലീസിന്റെ മുന്നിൽവച്ചു മർദ്ദിക്കുകയും ചെയ്തു. എന്നാൽ നാട്ടുകാർ ഇടപെട്ടതോടെ അവർ പിൻവാങ്ങി.. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര് റജിസ്ട്രേഷന് ഓഫിസില് കെവിന് (23) എന്ന യുവാവും പെണ്കുട്ടിയും വിവാഹിതരായത്.
ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ഗുണ്ടാസംഘമെത്തി വീട് അടിച്ചു തകര്ത്ത ശേഷം കെവിനെയും ബന്ധു മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെയും (30) തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവം ഭാര്യയും വരന്റെ സുഹൃത്തും ബന്ധുക്കളും പൊലീസിനെ അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല.
അതിനിടെ, നവവരനൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട യുവാവിനെ മര്ദിച്ച് അവശനാക്കിയ ശേഷം ഗുണ്ടാസംഘം പാതിവഴിയില് ഉപേക്ഷിച്ചു. ഇയാള് തിരികെയെത്തി വാഹനത്തിന്റെ നമ്പര് സഹിതം പരാതി നല്കിയിട്ടും നടപടികളൊന്നുമുണ്ടായില്ല.കൊല്ലം തെന്മല സ്വദേശിനിയായ പെണ്കുട്ടിയെ കെവിന് പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ വിരോധത്തില് പെണ്കുട്ടിയുടെ ബന്ധുക്കളും അവര്ക്കൊപ്പം എത്തിയവരുമാണ് വീട് കയറി ആക്രമിച്ച ശേഷം ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അക്രമി സംഘവുമായി പൊലീസ് ഫോണില് ബന്ധപ്പെട്ടപ്പോള് കെവിന് പത്തനാപുരത്തുവച്ചു കാറില്നിന്നു ചാടി രക്ഷപ്പെട്ടുവെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.
തെന്മലയിൽ നിന്ന് 20 കിലോമീറ്റർ അകലെ ചാലിയക്കരയിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കെവിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റേയും മുറിവുകളുടേയും പാടുകൾ കണ്ടെത്തി. നാട്ടുകാരാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha