ഒരു ദിവസം മുഴുവൻ കൂടെയുണ്ടായിരുന്ന സുഹൃത്തിന് കാണേണ്ടി വന്നത് ഉറ്റ സുഹൃത്തിന്റെ ജീവനറ്റ ശരീരം; മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായപ്പോൾ വധുവിന് കേൾക്കേണ്ടിവന്നത് തനിക്ക് വേണ്ടി ജീവൻ കൊടുക്കേണ്ടിവന്ന കെവിന്റെ മരണ വാർത്ത!!

ഭാര്യസഹോദരനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ കോട്ടയം മാന്നാനത്ത് നിന്ന് കാണാതായ കുമാരനെല്ലൂര്‍ സ്വദേശി കെവിന്‍റെ മൃതദേഹമാണ് തെന്മലയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള പൂനലൂരിലെ ചാലിയക്കര തോട്ടത്തിലാണ് കണ്ടെത്തിയത്. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ മുറവിന്റെ പാടുകള്‍ ഉള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കെവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ വധുവിന്റെ സഹോദരനാണെന്നാണ് ആരോപണം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റ് പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നാണ് വിവരം
സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവതി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കുത്തിയിരുന്നതോടെയാണ് സംഭവം വിവാദമായത്. നവവരനൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഗുണ്ടാസംഘം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇയാള്‍ തിരികെയെത്തി വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ലന്നും പരാതി ഉണ്ടായിരുന്നു
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ മാന്നാനം പള്ളിത്താഴെയാണ് സംഭവം നടന്നത്. കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ(20)യുമായി മൂന്ന് വർഷമായി കെവിൻ പ്രണയത്തിലായിരുന്നു. മകളുടെ പ്രണയത്തെ എതിർത്ത വീട്ടുകാർ മറ്റൊരാളുമായി നീനുവിന്റെ വിവാഹം ഉറപ്പിച്ചു. ഇതിനിടെ നീനു കെവിനൊപ്പം കെവിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി ഇവരുമായി സംസാരിച്ചിരുന്നു.
പൊലീസിന്റെ നിർദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താൽപര്യമെന്ന് അറിയിച്ചു. തുടർന്ന് ബന്ധുക്കൾ പെൺകുട്ടിയെ പൊലീസിന്റെ മുന്നിൽവച്ചു മർദ്ദിക്കുകയും ചെയ്തു. എന്നാൽ നാട്ടുകാർ ഇടപെട്ടതോടെ അവർ പിൻവാങ്ങി. ശനിയാഴ്ച രാവിലെ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയും കൂട്ടരുമെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിൻ രഹസ്യമായി മാറ്റിയിരുന്നു.
ഇന്നലെ പുലർച്ചെ ഷാനുവും സംഘവും വീടാക്രമിച്ച ശേഷം മൂന്ന് വാഹനങ്ങളിലായി കെവിനേയും ബന്ധു മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30)യും അക്രമികൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
https://www.facebook.com/Malayalivartha