ജസ്‌നയുടെ തിരോധാനത്തിൽ ഇരുട്ടിൽ തപ്പി പോലീസ് ; ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു ; പെൺകുട്ടിയെ കണ്ടെത്തുന്നവർക്ക് അഞ്ചുലക്ഷം ഇനാം

ജെസ്‌ന മരിയയുടെ തിരോധാനം സംഭവിച്ച് രണ്ടുമാസം കഴിയുമ്പോളും അന്വേഷണത്തിൽ യാതൊരുവിധ പുരോഗതിയും ഇതുവരെയും സംഭവിച്ചിട്ടില്ല. കോട്ടയം ജില്ലയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ വെച്ചൂച്ചിറ കൊല്ലമുളയിലെ ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. അതേസമയം ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു മുൻപ് പ്രഖ്യാപിച്ചിരുന്ന രണ്ടുലക്ഷം രൂപ ഇനാം അഞ്ചുലക്ഷമായി ഉയര്‍ത്തി.
സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സംഘത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, ഏഴു ഡിവൈ.എസ്.പിമാര്‍, നാലു സി.ഐമാര്‍, എസ്.ഐമാര്‍ എന്നിവരുള്‍പ്പെടെ 15 പേരുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെ 10.30-നു കോട്ടയം ജില്ലയിലെ മുണ്ടക്കയം, പുഞ്ചവയലിലുള്ള പിതൃസഹാദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ജെസ്‌നയെ പിന്നെ കാണാതാവുകയായിരുന്നു.
പെൺകുട്ടിയെ കാണാതായെന്ന പരാതിയില്‍ അന്വേഷണമാരംഭിച്ചതു മൂന്നുദിവസം കഴിഞ്ഞാണ്. സംഭവം വിവാദമായതോടെ ആദ്യം നിയോഗിക്കപ്പെട്ട പ്രത്യേകസംഘം ബംഗളുരുവില്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha