പിഞ്ചുകുഞ്ഞിനെ നിഷ്കരുണം കൊന്നത് പെറ്റമ്മയോ? അച്ഛനോ? കുഞ്ഞിന്റെ മരണത്തെപ്പറ്റി പരസ്‌പര വിരുദ്ധമായ മൊഴികള്‍ നൽകി മദ്യ ലഹരിയിലായിരുന്ന മാതാപിതാക്കൾ; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ കുഞ്ഞിനെ ഭര്‍ത്താവ് മണികണ്‌ഠന്‍ കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയെന്നു കുഞ്ഞിന്റെ അമ്മ സുധ സമീപത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. മൊഴിയുടെ അടിസ്‌ഥാനത്തില്‍ പോലീസ് മണികണ്‌ഠനെ കസ്‌റ്റഡിയിലെടുത്തു.
കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ ശ്വാസംമുട്ടി മരിച്ചെന്നാണു മണികണ്‌ഠന്‍ പോലീസിനോടു പറഞ്ഞത്. തലേദിവസം രാത്രിയില്‍ 11 മണിയോടെ കുഞ്ഞിനു പാല്‍കൊടുക്കുന്നതിനിടയില്‍ ശ്വാസംമുട്ടിയെന്നും മണികണ്‌ഠന്‍ മദ്യപിച്ച് അബോധാവസ്‌ഥയിലായതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍കഴിഞ്ഞില്ലെന്നും അങ്ങനെ കുഞ്ഞ് മരിച്ചെന്നും യുവതി പിന്നീട് പറഞ്ഞു.
കുഞ്ഞ് മരിച്ചെന്നു മനസിലായതോടെ കൈകൊണ്ട് കുഴിയെടുത്ത് കുഴിച്ചിട്ടെന്നാണു മൊഴി. മദ്യലഹരിയിലായിരുന്ന ഇരുവരും ചോദ്യം ചെയ്യലില്‍ പരസ്‌പര വിരുദ്ധമായ മൊഴികളാണു നല്‍കുന്നതെന്നു പോലീസ് പറഞ്ഞു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തി കൂടുതല്‍ അന്വേഷണം നടത്തിയാലെ കൃത്യമായ വിവരം പറയാനാകൂവെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha