പഴകിയ മത്സ്യ മാംസാദികൾ ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകി ; ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പരാതിയില്ല എന്ന് പറയിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം

കുട്ടിക്കാനം മരിയൻ കോളേജ് ഹോസ്റ്റൽ മെസ്സിൽ ഉണ്ടായ ഭക്ഷ്യവിഷബാധയേറ്റ് 18 ഓളം വിദ്യാർത്ഥികൾ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ. പഴകിയ മത്സ്യ മാംസാദികൾ ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകിയതാണ് ഭക്ഷ്യവിഷബാധക്ക് കാരണം. ഇതിനു മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായി വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ.
സമാന രീതിയിൽ മുൻപും ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടുണ്ടെങ്കിലും മാനേജ്മെന്റിന്റെ ഭീഷണിക്ക് വഴങ്ങി കാര്യങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാവുകയായിരുന്നു . ഇത്തരം സംഭവങ്ങൾ കോളേജിൽ അരങ്ങേറുമ്പോൾ അതിനെതിരെ പ്രതികരിച്ചതിന് പുറത്താക്കൽ ഉൾപ്പെടെയുള്ള പ്രതികാര നടപടികൾ നിരവധി വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വനന്തയേയും പറയുന്നു. ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പരാതിയില്ല എന്ന് പറയിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നു.
ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥികളെ തങ്ങളുടെ സുഹൃത്തുക്കളെപ്പോലും കാണുവാൻ സമ്മതിക്കാതെ ആശുപത്രി മുറിക്കു മുൻപിൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു കൊണ്ട് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ തീർത്തും ഒറ്റപ്പെടുത്തിയിരിക്കുകയാണ്. മാധ്യമ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും സന്ദർശനത്തിന്അനുവാദമില്ലാ എന്ന് മാത്രമല്ല മാധ്യമ പ്രവർത്തകരോടും ജനപ്രതിനിധികളേയും സുരക്ഷാ ജീവനക്കാർ അസഭ്യം പറയുന്ന സാഹചര്യവും ഉണ്ടായി.
വിദ്യാർത്ഥികൾക്ക് ഭക്ഷവിഷബാധ ഏറ്റതറിഞ്ഞ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിരോധനക്കെത്തുന്നതിന് മുൻപായി പഴകിയ ഭക്ഷ്യ വസ്തുക്കൾ ഹോസ്റ്റൽ മെസ്സിൽ നിന്നും കടത്താൻ ശ്രമിച്ച വാഹനം വിദ്യാർത്ഥികൾ സംഘം ചേർന്ന് തടഞ്ഞത് മൂലം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കാൻ സാധിച്ചു. പ്രസ്തുത സംഭവങ്ങൾ ദൃശ്യമാധ്യമങ്ങളിലടക്കം വാർത്തയായതോടു കൂടി കോളേജ് ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികളെ എന്തെങ്കിലും കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ അച്ചടക്ക നടപടി സ്വീകരിക്കും എന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയാണ് എന്നും ആരോപണം ഉയരുന്നു. ഹോസ്റ്റൽ മെസ്സിൽ ഉപയോഗ ശൂന്യമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകിയ മെസ്സ് നടത്തിപ്പുകാർക്കെതിരെയും സംഭവം അട്ടിമറിക്കാൻ ശ്രമിച്ച കോളേജ് മാനേജ്മെന്റിനെതിരെയും നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























