ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതിയുമായി യുവതി

ബെംഗളൂരുവില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ലൈംഗിക പീഡന പരാതി നല്‍കി യുവതി. ഡിജെ ഹള്ളി ഇന്‍സ്‌പെക്ടര്‍ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം. തെളിവായി ഭാര്യയും മക്കളും വീട്ടിലില്ല, വരണം എന്നാവശ്യപ്പെട്ടുള്ള ചാറ്റ് യുവതി പുറത്തുവിട്ടു.
ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്‌റ്റേഷനില്‍ എത്തിയ താനുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്. വീട്ടിലും ഹോട്ടലിലും ഉള്‍പ്പെടെ വിളിച്ചു വരുത്തി ആയിരുന്നു പീഡനം. നിരന്തരം ഫോണില്‍ വിളിക്കാറുണ്ടെന്നും വിഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെടാറുണ്ടെന്നും യുവതി പറയുന്നു. വീട്, ബ്യൂട്ടി പാര്‍ലര്‍ എന്നീ വാഗ്ദാനങ്ങളും ഇന്‍സ്‌പെക്ടര്‍ യുവതിക്ക് നല്‍കി.
പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ടെക്സ്റ്റ് മേസേജുകളിലൂടെ ആരംഭിച്ച ബന്ധം പിന്നീട് മറ്റൊരു തലത്തിലേക്ക് വളരുകയായിരുന്നു. റജിസ്റ്റര്‍ വിവാഹം നടത്താമെന്നും ഒരു ഫ്‌ലാറ്റ് വാങ്ങി ഒരുമിച്ചു താമസിക്കാമെന്നും പറഞ്ഞിരുന്നു. സുനില്‍ താമസസൗകര്യങ്ങള്‍ അന്തിമമാക്കുന്നത് പലതവണ വൈകിപ്പിച്ചു. പലതവണ തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നതായും യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha