ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ കുഴിച്ചിട്ട് ഭര്‍ത്താവ്

ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ കുഴിച്ചിട്ട കേസില്‍ യുവാവ് അറസ്റ്റില്‍. ഭാര്യ ഫൂലം ദേവി ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ ഹരികിഷന്‍ (48) ആണ് അറസ്റ്റിലായത്. ഇയാള്‍ ഹരിയാനയില്‍ കൂലിപ്പണിക്കാരനായിരുന്നു.
ഭാര്യയെ ഒക്ടോബര്‍ ആറിനാണ് കാണാതാവുന്നത്. ഫൂലം ദേവിയുടെ സഹോദരന്‍ ഒക്ടോബര്‍ ആറിന് പൊലീസില്‍ പരാതി നല്‍കി. ഫൂലം ദേവിയ്ക്കായുള്ള പൊലീസ് തിരച്ചിലിനിടെ കഴിഞ്ഞ വെള്ളിയാഴ്ച യുവതിയുടെ സഹോദരന്‍ പ്രതിയുടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പുതുതായി ഒരു കുഴി കുഴിച്ച ശേഷം മൂടിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്.
പൊലീസെത്തി മുറിയില്‍ കുഴിയെടുത്ത് നോക്കിയപ്പോള്‍ ഫൂലം ദേവിയുടെ അഴുകിയ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആറടി താഴ്ചയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ പൊലീസ് എത്തിയപ്പോഴേക്കും പ്രതി വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടിരുന്നുവെന്ന് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുശ്‌വാഹ പറഞ്ഞു.
സിസിടിവി കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. ഒരു അവധിക്ക് തിരിച്ചെത്തിയപ്പോഴാണ് സ്ഥലത്തെ ഗുഡ്ഡു എന്നയാളുമായി ഭാര്യ പ്രണയത്തിലാണെന്ന് അറിഞ്ഞതെന്നും ഇതിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നും പ്രതി കുറ്റസമ്മതം നടത്തി.
https://www.facebook.com/Malayalivartha