അമ്മയിലെ ജനാധിപത്യവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ ഉറച്ചനിലപാട് സ്വീകരിച്ച നടിമാര്‍ക്ക് മലയാളസിനിമയില്‍ അവസരങ്ങളില്ല, മഞ്ജുവാര്യര്‍ മാത്രമാണ് ഇതില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കുന്നത്

താരസംഘടനായ അമ്മയുടെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതികരിച്ച നടിമാരില്‍ മഞ്ജുവാര്യര്‍ ഒഴികെയുള്ളവര്‍ക്ക് മലയാളസിനിമയില്‍ അവസരങ്ങളില്ല. നടിമാരായ റിമാകല്ലിങ്കല്‍, രമ്യാനമ്പീശന്‍, ഭാവന, പാര്‍വതി, പത്മപ്രിയ എന്നിവരെ അഭിനയിപ്പിക്കരുതെന്നാണ് ചിലരുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് പാര്‍വതിയെ അടുത്തിടെ കാസ്റ്റ് ചെയ്ത ഒരു സിനിമയില്‍ നിന്ന് ഒഴിവാക്കി. മൈ സ്‌റ്റോറിയാണ് പാര്‍വതി അവസാനം അഭിനയിച്ച മലയാളം സിനിമ. അതിന്റെ ചിത്രീകരണം കഴിഞ്ഞിട്ട് ഏറെ മാസമായി. അവസരങ്ങള്‍ ഇല്ലാതായതോടെ രമ്യാനമ്പീശന്‍ തമിഴില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. റിമാകല്ലിങ്കലാകട്ടെ ആഭാസം എന്ന സിനിമയില്‍ മാത്രമാണ് അടുത്തകാലത്ത് അഭിനയിച്ചത്. സംവിധായകരായ ഹരികുമാറിന്റെയും ഡോ.ബിജുവിന്റെയും സിനിമകളിലും റിമ നായികയായിരുന്നു. അവരോട് റിമയെ കാസ്റ്റ് ചെയ്യരുതെന്ന് പറയാനുള്ള ധൈര്യം പലര്‍ക്കുമില്ലാത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
നടന്‍ ഗണേഷ്‌കുമാര്‍ ഉള്‍പ്പെടയുള്ള ഒരു സംഘമാണ് അമ്മയിലെ കോക്കസിനും പൊളിറ്റിക്‌സിനും നേതൃത്വം നല്‍കുന്നത്. പലപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും ഇവരുടെ നിലപാടുകള്‍ കണ്ണടയ്ക്കുകയാണുണ്ടായത്. ആനക്കൊമ്പ് വിഷയത്തില്‍ ഗണേഷ് മോഹന്‍ലാലിനെ സഹായിച്ചത് കൊണ്ടാണ് അദ്ദേഹം മൗനം പാലിച്ചത്. എന്നാല്‍ മഞ്ജുവാര്യരെ നായികയാക്കരുതെന്ന് ദിലീപ് ഉള്‍പ്പെടെയുള്ള പലരും ആവശ്യപ്പെട്ടെങ്കിലും മോഹന്‍ലാല്‍ വഴങ്ങിയില്ല. അതേസമയം ദിലീപുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന കാലത്ത് മഞ്ജുവാര്യരെ നായികയാക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചിട്ടുണ്ട്. ദിലീപും കാവ്യാമാധവനുമായുള്ള പ്രണയം മഞ്ജുവാര്യരെ ഭാവന അറിയിച്ചതോടെയാണ് ഭാവന മലയാളസിനിമയില്‍ ഒറ്റപ്പെട്ടത്. നിരവധി സിനിമകളില്‍ നിന്ന് ദിലീപ് ഭാവനയെ ഒഴിവാക്കി. ഇക്കാര്യം അമ്മ ഭാരവാഹികളെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
രമ്യാനമ്പീശന്‍ മോഹന്‍ലാലിന്റെ നായികമാരില്‍ ഒരാളായി 2014ല്‍ ലൈലാ ഓ ലൈലയില്‍ അഭിനയിച്ചതാണ്. പിന്നീട് കാര്യമായ നായിക വേഷങ്ങളൊന്നും ലഭിച്ചിട്ടില്ല. തമിഴില്‍ വിജയ് സേതുപതി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങുമ്പോഴാണ് മലയാളത്തിന്റെ അവഗണന. ലൊക്കേഷനിലെ സ്ത്രീവിരുദ്ധത തുറന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പത്മപ്രിയയെ ഒഴിവാക്കുന്നത്. അടുത്തകാലത്ത് മധുപാലിന്റെ ചെറു സിനിമയില്‍ മാത്രമാണ് താരം അഭിനയിച്ചത്. അമ്മ ഷോയില്‍ പത്മപ്രിയയും പാര്‍വതിയും പങ്കെടുത്തെങ്കിലും സ്ത്രീവിരുദ്ധമായ സ്‌കിറ്റ് അവതരിപ്പിച്ച് വിമന്‍ ഇന്‍ കളക്ടീവിനെ അപമാനിച്ചു.
ദിലീപ് ഇല്ലാതെ നടത്തുന്ന അമ്മഷോയില്‍ മഞ്ജുവാര്യരേയും പങ്കെടുപ്പിക്കരുതെന്ന് ചില താരങ്ങള്‍ ആഗ്രഹിച്ചിരുന്നു. അത് നടപ്പാക്കാന്‍ അവര്‍ കരുവാക്കിയത് മോഹന്‍ലാലിനെയായിരുന്നു. മോഹന്‍ലാലിന്റെ നായികയായി അടുത്തിടെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത് മഞ്ജുവാര്യരാണ്. മഞ്ജു പരിപാടിയില്‍ പങ്കെടുത്താല്‍ അമ്മ ദിലീപിനെതിരാണെന്ന സന്ദേശമായിരിക്കും ഉണ്ടാവുക, അതിനാല്‍ മഞ്ജുവിനെ അനുനയിപ്പിച്ച് കാര്യങ്ങള്‍ മനസിലാക്കണമെന്ന് ചിലര്‍ തീരുമാനിച്ചു. അതിനവര്‍ മോഹന്‍ലാലിനെയാണ് മറയാക്കിയത്. പൃഥ്വിരാജിന്റെ ആദം ജോണിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. വിവാഹം കഴിഞ്ഞ ശേഷവും ഭാവനയെ അഭിനയിപ്പിക്കാന്‍ മുഖ്യധാരാ സിനിമാക്കാര്‍ തയ്യാറായില്ല.
വിവാഹം കഴിഞ്ഞതോടെ ഗീതുമോഹന്‍ദാസ് അഭിനയത്തിലല്ല, സംവിധാനത്തിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതുകൊണ്ട് ഗീതുവിനെ ആര്‍ക്കും ഒഴിവാക്കാനാകില്ല.
https://www.facebook.com/Malayalivartha

























