ഡല്‍ഹിയുടെ അധികാരം തെരഞ്ഞെടുത്ത സര്‍ക്കാറിനാണെന്ന സുപ്രീംകോടതിയുടെ വിധി പുതുച്ചേരിക്കും ബാധകമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹിയുടെ അധികാരം തെരഞ്ഞെടുത്ത സര്‍ക്കാറിനാണെന്ന സുപ്രീംകോടതിയുടെ വിധി പുതുച്ചേരിക്കും ബാധകമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. സുപ്രീംകോടതി വിധി പുതുച്ചേരിക്കും ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കും ബാധകമാണെന്ന് മുഖ്യമന്ത്രി നാരായണ സ്വാമിക്ക് പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ വകവെക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ് കിരണ്‍ ബേദിയെന്നും നാരായണ സ്വാമി കുറ്റപ്പെടുത്തി. മുന്‍ െഎ.പി.എസ് ഒാഫീസറായ കിരണ്‍ ബേദിയും പുതുച്ചേരിയിലെ കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്.
മന്ത്രിസഭയുടെ തീരുമാനങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ തയാറാവണം. എന്നാല്‍, കിരണ്‍ ബേദി ഇതിന് തയാറാവുന്നില്ല. സര്‍ക്കാറിെന്റ വികസന പദ്ധതികള്‍ക്ക് തുരങ്കം വെക്കുന്ന സമീപനമാണ് അവരില്‍ നിന്നും ഉണ്ടാവുന്നത്. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയോടെ കാര്യങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും നാരായണ സ്വാമി പറഞ്ഞു.
ഡല്‍ഹി സംസ്ഥാന ഭരണത്തില്‍ ലഫ് ഗവര്‍ണര്‍ക്ക് ഭരണത്തലവന്‍ എന്ന പദവിയുണ്ടെങ്കിലും സ്വതന്ത്ര അധികാരം ഇല്ലെന്നും ഉള്ള അധികാരത്തിന് പരിധി ഉണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബഞ്ച് വിധി. സംസ്ഥാന സര്‍ക്കാറിന്‍റെ നിര്‍ദേശങ്ങളും തീരുമാനങ്ങളും മാനിക്കാന്‍ ലഫ്. ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























