അത് ശെരിയല്ലല്ലൊ; വരനെ പൂമാല അണിയിക്കാന്‍ വധുവിനെ എടുത്തുപൊക്കിയ വരന്റെ സുഹൃത്തിന്റെ കരണത്ത് ഒന്നു പൊട്ടിച്ച് വധു; ഒന്നും പറയാനാകാതെ ഞെട്ടിനില്‍ക്കുന്ന വരന്‍ വീഡിയോ കാണാം

ഡല്‍ഹിയിലാണ് സംഭവം നടക്കുന്നത്. നമ്മുടെ നാട്ടിലും വിവാഹദിവസം പണികൊടുക്കുന്നത് ഇപ്പോഴത്തെ ഫാഷനാണല്ലോ. വരനെയും വധുവിനെയും വനനെയും കൊണ്ട് പല കോപ്രായങ്ങളും കാണിക്കുന്നതും പിന്നെ പണി വാങ്ങി പിടിക്കുന്നതുമെല്ലാം സാധാരമ സംഭവമാണ്. ഇത്തരത്തിലുള്ള കോപ്രായങ്ങള്‍ കാരണം വിവാഹം റദ്ദാക്കിയ സാഹചര്യംവരെ നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ ഇത്തരത്തിലുള്ള ന്യുജന്‍ ചടങ്ങുകള്‍ എല്ലാ വധൂവരന്മാര്‍ക്കും ഇഷ്ടപ്പെടണമെന്നുമില്ല. ആത്തരത്തിലൊരും സംഭവമാണ് ഡല്‍ഹിയിലും നടന്നിരിക്കുന്നത്. ചുമ്മാ ഒരു രസത്തിനു തുടങ്ങിയ കളി കാര്യമായതോടെ വധുവിന്റെ കൈയ്യുടെ ചൂട് ആ സുഹൃത്ത് തന്റെ കരണത്ത് അനുഭവിച്ചറിഞ്ഞു. എന്തായാലും നവവധുവിന്റെ കല്യാണപ്പന്തലില്‍ വച്ചുളള കൈനീട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സംഭവം ഇങ്ങനെ
കല്യാണപ്പന്തലില്‍ വരനും വധുവും വിവാഹമാല അണിയിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്നു. ചുറ്റും സുഹൃത്തുക്കളും ബന്ധുക്കളും. വരണമാല്യമണിയാന്‍ ഒരു വ്യത്യസ്തത വേണമെന്ന് സുഹൃത്തുക്കള്‍ക്ക് ആഗ്രഹം. ഒരു സുഹൃത്ത് വരനെ എടുത്തു പൊക്കി. അടുത്ത സുഹൃത്ത് വധുവിനെയും എടുത്തുപൊക്കി. രണ്ട് പേരും വായുവില്‍ നിന്ന് ഒരുവിധത്തില്‍ പരസ്പരം മാലകള്‍ കൈമാറി. പിന്നെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. വധുവിനെ താഴെയിറക്കിയതും സുഹൃത്തിന്റെ മുഖത്തടച്ച് വീശി. വധുവിന്റെ അടി മുഖത്തേറ്റതോടെ സ്തംബ്ധനായി പോയ സുഹൃത്ത് ഒരുനിമിഷം പ്രതികരിക്കാനാവാതെ നിന്നു. വരന്‍ താഴോട്ട് നോക്കി നിസ്സഹായനായും. ഉടന്‍ തൊട്ടടുത്ത് നിന്ന ഭാര്യയുടെ കരണത്തടിച്ച് സുഹൃത്ത് തെറിയഭിഷേകവുമായി വിവാഹപ്പന്തല്‍ വിട്ടു.
https://www.facebook.com/Malayalivartha























