ഇന്ത്യയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം; സുരക്ഷിതത്വം ഉറപ്പായാല്‍ മാത്രമെ ഇന്ത്യയിലേക്ക് മടങ്ങൂ എന്ന് മത പ്രഭാഷകന്‍ സക്കീര്‍ നായിക്

സക്കീര്‍ നായിക് രാജ്യത്തേക്ക് ഉടന്‍ മടങ്ങിയെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഈ വാദങ്ങളൊക്കെ തള്ളി വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക് രംഗത്തെത്തിയിരിക്കുന്നത്. കോടതി നടപടികളുമായി ബന്ധപ്പെട്ട് സുരക്ഷിതത്വം ഉറപ്പായാല്‍ മാത്രമെ ഇന്ത്യയിലേക്ക് മടങ്ങൂ എന്നും അദ്ദേഹം വ്യക്തമാക്കി. മലേഷ്യന്‍ അധികൃതര്‍ സക്കീര്‍ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്തിയെന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതേസമയം ഇന്ത്യയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മത പ്രഭാഷകന്‍ വ്യക്തമാക്കി. ഇന്ത്യയിലേക്ക് വരാന്‍ ഒരുനീക്കവുമില്ലെന്നും. സര്‍ക്കാര്‍ നീതി ഉറപ്പാക്കിയാല്‍ മാത്രം സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്നും സക്കീര്‍ നായിക് പറഞ്ഞു.
രാജ്യത്ത് വിവിധ കേസുകള്‍ നേരിടുന്ന സക്കീര്‍നായിക് അറസ്റ്റ് ഒഴിവാക്കുന്നതിനായാണ് വിദേശത്ത് കഴിയുന്നതെന്നും പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
https://www.facebook.com/Malayalivartha























