ഇവിടെ പഠിച്ചാല്‍ 5000 രൂപയുടെ സ്വര്‍ണ്ണനാണയവും രണ്ട് ജോഡി യൂണിഫോമും സൗജന്യം; അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിടാനുള്ള പുതിയ മാര്‍ഗവുമായി കോയമ്പത്തൂരിലെ ഒരു സ്‌കൂള്‍

കോയമ്പത്തൂരിലുള്ള ഈ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ചേര്‍ത്താല്‍ 5000 രൂപയുടെ സ്വര്‍ണ്ണനാണയവും രണ്ട് ജോഡി യൂണിഫോമും സൗജന്യമായി ലഭിക്കും. കുട്ടികളില്ലാത്തതിന്റെ പേരില്‍ സ്‌കൂളുകളുള്‍ നേരിടുന്ന അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട് ഈ വെല്ലുവിളിയെ നേരിടാനായാണ് ഇത്തരത്തിലൊരു മാര്‍ഗ്ഗം അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.
കുട്ടികളെ കിട്ടാന്‍ ചേര്‍ക്കാന്‍ ഇത്തരത്തില്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ചത് കോയമ്പത്തൂരിലെ അന്നൂരിനടുത്ത് കൊണാര്‍പാളയത്തിലെ ഒരു പ്രൈമറി സ്‌കൂള്‍ അഘധികൃതരാണ്. 1996 ല്‍ തുടങ്ങിയ സ്‌കൂളില്‍ 165 കുട്ടികളുണ്ടായിരുന്നു.എന്നാല്‍ നിലവില്‍ ആറു കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്. പത്തില്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകളില്‍ നിന്നും കുട്ടികളെയും അദ്ധ്യാപകരെയും അടുത്ത സ്‌കൂളുകളിലേക്ക് പറഞ്ഞുവിട്ട ശേഷം അടച്ചു പൂട്ടാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ ഒരു മാര്‍ഗ്ഗം ഇവര്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കുട്ടികള്‍ ഇവിടെ ചേരാനെത്തുന്നുണ്ടെന്നും അധികൃതര്‍ പറയുന്നത്.
എന്നാല്‍ ആദ്യം ചേര്‍ക്കുന്ന പത്തു കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം കിട്ടുക. സ്‌കൂള്‍ നില നിര്‍ത്തുന്നതിനായി സ്ഥലത്തെ ഒരു ബിസിനസ് പ്രമുഖനാണ് 5000 വില വരുന്ന സ്വര്‍ണ്ണനാണയം വാഗ്ദാനം ചെയ്തത്.
https://www.facebook.com/Malayalivartha























