മധ്യപ്രദേശില്‍ സ്ത്രീയുടെ സഹായത്തോടെ മധ്യപ്രദേശില്‍ 14കാരിയെ നാലു യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു

മധ്യപ്രദേശിലെ സാഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സ്ത്രീയുടെ സഹായത്തോടെ മധ്യപ്രദേശില്‍ 14 കാരിയെ നാലു യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ സ്ത്രീയെയും യുവാക്കളെയും പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് സാഗര്‍ പോലീസ് സൂപ്രണ്ട് സത്യേന്ദ്ര ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. സാഗറിലെ ഒരു സ്‌കൂളിനടുത്തുള്ള തെരുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആ വഴി കടന്നുപോയ ചിലര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നില ഇപ്പോള്‍ ഗുരുതരമാണ്.
പ്രതിയായ സ്ത്രീ 14കാരിയെ ഇവരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന യുവാക്കള്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ഉപേക്ഷിച്ച് കടന്നുവെന്നാണ് പ്രാധമിക നിഗമനം.
https://www.facebook.com/Malayalivartha























