സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം... ശശി തരൂര്‍ എംപി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എംപി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ദില്ലി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തരൂര്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും തരൂരിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സെപ്ഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം ദില്ലി പാട്യാല ഹൗസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശശി തരൂര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ വിഭാഗം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ ഏഴാം തീയ്യതി ഹാജരാകാന്‍ ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആത്മഹത്യാ പ്രേരണ,ഗാര്‍ഹിക പീഢനം, എന്നിവയാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
https://www.facebook.com/Malayalivartha























