അടിവസ്ത്രത്തിന്റെ നിറമുള്‍പ്പെടെ, കുട്ടികള്‍ എന്തെല്ലാമാണ് ധരിക്കേണ്ടതെന്ന് സ്‌കൂള്‍ ഡയറിയില്‍ നിര്‍ദ്ദേശം, സ്‌കൂള്‍ നിയമത്തിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരം തുടങ്ങി

പൂനയിലെ എംഎംഐടി സ്‌കൂളിനെതിരേ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരം തുടങ്ങിയിരിക്കുന്നത് അധികൃതര്‍ പുതുതായി ഏര്‍പ്പെടുത്തിയ ചില ചട്ടങ്ങളുടെ പേരിലാണ്.
വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രങ്ങളുടെ നിറവും മറ്റു നിര്‍ദ്ദേശങ്ങളും കാണിച്ച് സ്‌കൂള്‍ അടുത്തിടെയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
അടിവസ്ത്രത്തിന്റെ നിറം വെളുപ്പോ ശരീരത്തിന്റെ നിറത്തിലുള്ളതോ ആയിരിക്കണം എന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.
പാവാടയുടെ നീളം നിര്‍ദേശിക്കുന്നതു പോലെ തന്നെ വേണം. ഇതിന് സമ്മതമാണെന്ന് മാതാപിതാക്കള്‍ സ്‌കൂള്‍ ഡയറിയില്‍ എഴുതി ഒപ്പിടണം.
ഇങ്ങനെ പോകുന്നു സ്‌കൂളിന്റെ നിര്‍ദ്ദേശങ്ങള്‍. ഇതില്‍ വീഴ്ച വരുത്തുന്ന വിദ്യാര്‍ത്ഥിക്ക് ശിക്ഷനല്‍കുമെന്നും സ്‌കൂള്‍ പറയുന്നു.
ഇത് കുട്ടികളെയും രക്ഷിതാക്കളേയും ബുദ്ധിമുട്ടിക്കാനുള്ള തീരുമാനമല്ലെന്നാണ് സ്‌കൂളിന്റെ വാദം. എല്ലാം ശുചിത്വത്തിന് വേണ്ടിയാണത്രെ.
നിര്‍ദ്ദേശങ്ങളില്‍ രഹസ്യ അജണ്ടയില്ലെന്നും സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha






















