കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചൗധരിയുടെ മകളെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി ; പ്രതി അറസ്റ്റില്‍

കോൺഗ്രസ് വക്താവ് പ്രിയങ്ക ചൗധരിയുടെ മകളെ മാനഭംഗപ്പെടുത്തുമെന്ന് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ .ഗിരീഷ് മഹേശ്വരി എന്നയാളെയാണ് അഹമ്മദാബാദിൽ നിന്നും പോലീസ് പിടികൂടിയത് .ഇയ്യാളെ ഇന്ന് മുംബൈ കോടതിയിൽ ഹാജരാക്കും . യുവാവിനെ ഭീഷണി വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സംഭവത്തിൽ നേരിട്ട് ഇടപെട്ടിരുന്നു.
മധ്യപ്രദേശിലെ മന്ദസൗറില്‍ കൂട്ടമാനഭംഗത്തിനിരയായ ഏഴു വയസ്സുകാരിയെ കുറിച്ച് ഇറങ്ങിയ വ്യാജ പ്രസ്താവനയുടെ പേരിലാണ് ചൗധരിക്ക് ഭീഷണി വന്നത്. ഗിരീഷ്‌കെ1605 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു ഭീഷണി. ചൗധരിയുടെ 10 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണി.
വ്യത്യസ്ത അഭിപ്രായം പറയുന്ന സ്ത്രീകളെ അവര്‍ ആക്രമിക്കുമെന്നാണ് ഈ ട്വീറ്റ് തെളിയിക്കുന്നതെന്ന് ചൗധരി പറഞ്ഞു. ചൗധരിക്കെതിരായ ഭീഷണിയെ തുടര്‍ന്ന് കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ തമ്മില്‍ ട്വിറ്ററില്‍ രുക്ഷമായ വാക്‌പോരും നടന്നിരുന്നു.
https://www.facebook.com/Malayalivartha

























