മദ്യരാജാവ് വിജയ് മല്യക്ക് തിരിച്ചടി ; ആസ്തികള്‍ പിടിച്ചെടുക്കാന്‍ യുകെ ഹൈക്കോടതിയുടെ അനുമതി

9,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്ക് ബ്രിട്ടണിലെ കോടതിയില്‍നിന്നും തിരിച്ചടി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ പരിശോധിക്കാനും പിടിച്ചെടുക്കാനും അനുമതി നല്കി യുകെ ഹൈക്കോടതി ഉത്തരവിട്ടു. ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ലണ്ടനു സമീപമുള്ള ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ ആസ്തികളാണ് പരിശോധിക്കാന്‍ അനുമതി നല്കി ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതിയുടെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് മല്യയുടെ ടെവിനിലെയും വെല്‍വിനിലെയും ലേഡിവോക്, ബ്രാമ്ബിള് ലോഡ്ജ് എന്നിവിടങ്ങളില്‍ കയറി പരിശോധന നടത്താം. 1.145 ബില്യണ്‍ പൗണ്ടിന്റെ ആസ്തികള്‍ പിടിച്ചെടുക്കുകയും ചെയ്യാം.
https://www.facebook.com/Malayalivartha






















