കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള അധികാരം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീം കോടതി

പരിഗണനയ്ക്ക് വരുന്ന കേസുകള്‍ വിവിധ ബെഞ്ചുകളിലേക്ക് വീതിച്ച് നല്‍കാനുള്ള അധികാരം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മാത്രമാണെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ വേണ്ടെന്നും കേസുകള്‍ നിശ്ചയിക്കുന്നത് (മാസ്റ്റര്‍ ഒഫ് റോസ്റ്റര്‍) മറ്റ് ജഡ്ജിമാരിലേക്ക് വീതിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേസുകള്‍ വീതിച്ച് നല്‍കേണ്ടത് കൊളീജിയമാണെന്ന ശാന്തിഭൂഷന്റെ ആവശ്യം തള്ളിയ കോടതി ഇക്കാര്യം പ്രായോഗിമല്ലെന്നും ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























