മോഡി ഇഫക്റ്റ് പ്രതിഫലിക്കുന്നു : കഴിഞ്ഞ 5 വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക്

രാജ്യത്ത് മൊത്തിവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്കില്‍ ഇടിവ്. സെപ്തംബര്‍ മാസത്തെ അവലോകനപ്രകാരം നിരക്ക് 2.38 ശതമാനമായി കുറഞ്ഞു. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പ നിരക്ക് ഇത്രയും താഴുന്നത്. പച്ചക്കറി, ഫലം തുടങ്ങിയവയുടെ വില കുറഞ്ഞതിനാലാണ് നാണയപ്പെരുപ്പം ഇത്രയും കുറയാന്‍ കാരണം.
ആഗസ്റ്റില്‍ പണപ്പെരുപ്പ നിരക്ക് 3.78 ശതമാനമായിരുന്നു. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ പലിശനയത്തെ സ്വാധീനിക്കുമെന്നതിനാല്‍ വരുംനാളുകളില്‍ പലിശ നിരക്ക് താഴ്‌ന്നേക്കുമെന്ന പ്രതീക്ഷയുമുണ്ട്. മൊത്തവില സൂചിക കഴിഞ്ഞ ഏപ്രില്‍ സെപ്റ്റംബര്‍ കാലത്ത് 6.23% ആയിരുന്നത്, ഇപ്പോള്‍ 2.61% ആയിട്ടുണ്ട്. തേയില, ഫലം - പച്ചക്കറകള്‍, ഇറച്ചിക്കോഴി, മത്സ്യം - സമുദ്രവിഭവങ്ങള്‍, പോത്തിറച്ചി, പരിപ്പ്, ചോളം എന്നിവയുടം വില താഴ്ത്തതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ സൂചിക 1.4% ആയി കുറഞ്ഞു.
ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 5.15%ല്‍ നിന്ന്3.52% ആയി കുറഞ്ഞു. ഉത്പാദന മേഖലയില്‍ 3.45ല്‍ നിന്നും 2.84 ശതമനമായും കുറഞ്ഞു. ഊര്‍ജം, ഇന്ധനം എന്നിവയുമായി ബന്ധപ്പെട്ട വിലസൂചിക 4.54 ശതമാനത്തില്‍ നിന്നു 1.33 ശതമാനമായും താഴ്ന്നിട്ടുണ്ട്. രാജ്യത്തെ ചില്ലറ വ്യാപാര വില സുചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്കൂം കുറഞ്ഞുവരികയാണ്. പഴംപച്ചക്കറി വിലയില്‍ ഗണ്യമായ കുറവ് വിലക്കയറ്റം തടയാന്‍ കഴിഞ്ഞുവെന്ന സൂചനയാണ് നല്‍കുന്നത്.
പെട്രോളിന്റേയും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റേയും വിലകുറഞ്ഞത് ഇന്ധന-ഊര്‍ജ്ജ സൂചിക 0.3% ലേയ്ക്ക് താഴ്ത്തി. ചില്ലറ വിലനിലവാര സൂചിക ഓഗസ്റ്റില്‍ 2.8% ആയിരുന്നത് പച്ചക്കറി വിലയില്‍ സാരമായ ഇടിവുണ്ടായതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ 6.46% ആയി താഴ്ന്നതിനു തൊട്ടു പിന്നാലെയാണ് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായത്. നാണ.പ്പെരുപ്പത്തിലുണ്ടായ ഈ താഴ്ച ഭാവിയില്‍ സാമ്പത്തിക മാന്ദ്യം കുറയാനിടയാക്കിയേക്കും എന്നതിന്റെ സൂചനായായി വര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. പലിശനിരക്കുകളിന്‍മേല്‍ പുനര്‍വിചിന്തനത്തിന് ആര്‍.ബി.ഐ യ്ക്ക് ഇത് പ്രേരണയായേക്കാമെന്ന് സി.ഐ.ഐ ഡയറക്ടര്‍ജനറല്‍ ചന്ദ്രജിത്ത് ബാര്‍ജി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























